Image

പിണക്കങ്ങള്‍ മറന്ന് ചിമ്പുവും ഹന്‍സികയും വീണ്ടും ഒന്നിക്കുന്നു

Published on 07 March, 2019
പിണക്കങ്ങള്‍ മറന്ന് ചിമ്പുവും ഹന്‍സികയും വീണ്ടും ഒന്നിക്കുന്നു

തമിഴ് നടന്‍ ചിമ്പുവിന്റെ പ്രണയങ്ങളും വിരഹങ്ങളുമൊക്കെ ഏറെ ആഘോഷിച്ചവരാണ് ആരാധകര്‍. നയന്‍താരചിമ്പു പ്രണയം ഒരു കാലത്ത് മാധ്യമങ്ങളിലെ വലിയ വാര്‍ത്തയായിരുന്നു.  ഇരുവരും ഒന്നിച്ചുള്ള സ്വകാര്യ ചിത്രങ്ങള്‍ പുറത്തായതോടെ ഇവരുടെ പ്രണയം വേര്‍പിരിയലിലേക്ക് മാറി. അതിനുശേഷം ഇരുവരും ശത്രുക്കളായിരുന്നു. എന്നാല്‍ പിണക്കം മാറി വര്‍ഷങ്ങള്‍ക്കു ശേഷം ഇവര്‍ സിനിമയിലൂടെ വീണ്ടും ഒന്നിച്ചു.

നയന്‍താരയ്ക്ക് ശേഷം കോളിവുഡില്‍ ഏറെകൊട്ടിഘോഷിച്ച പ്രണയമാണ് ചിമ്പു ഹന്‍സിക ബന്ധം. എന്നാല്‍ വളരെ പെട്ടെന്ന് തന്നെ ഇരുവരും വേര്‍പിരിഞ്ഞു.  കാമുകിയായിരുന്ന ഹന്‍സികയുമായി പിരിയുന്ന വിവരം പത്രപ്രസ്താവനയിലൂടെയാണ് ചിമ്പു പുറംലോകത്തെ അറിയിച്ചത്. ഇപ്പോഴിതാ പിണക്കം മറന്ന് ഇരുവരും വീണ്ടും ഒന്നിക്കുന്നുവെന്നാണ് പുതിയ വാര്‍ത്ത. നയന്‍താരയെ പോലെ തന്നെ ഏറ്റവും പുതിയ ചിത്രത്തിലൂടെ തന്നെയാണ് വീണ്ടും ഇരുവരും ഒന്നിക്കുന്നത്.

'മഹാ' എന്ന തമിഴ് ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നത്. ഹന്‍സികയുടെ അന്‍പതാമത്തെ ചിത്രം കൂടിയാണിത്. അതിഥിവേഷത്തിലാകും ചിമ്പു എത്തുക. ഏഴ് ദിവസമാണ് സിനിമയ്ക്കു വേണ്ടി ചിമ്പു നല്‍കിയിരിക്കുന്നത്. ഹന്‍സിക തന്നെയാണ് ഇരുവരും ഒന്നിക്കുന്ന വിവരം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. യു.ആര്‍. ജമീല്‍ സംവിധാനം ചെയ്യുന്ന 'മഹാ' സസ്‌പെന്‍സ് ത്രില്ലര്‍ ഗണത്തിലുള്ളതാണ്. സിനിമയുടേതായി പുറത്തിറങ്ങിയ ഫസ്റ്റ്‌ലുക്കില്‍ പുകവലിച്ചു നില്‍ക്കുന്ന ഹന്‍സികയുടെ ചിത്രം ഏറെ വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക