Image

വലിയ നോമ്പിന്റെ സുവിശേഷവുമായി കുട്ടികള്‍ക്ക് 'ലിറ്റില്‍ ഇവാഞ്ചലിസ്റ്റ് ' ഈസ്റ്റര്‍ ലക്കം മാര്‍ച്ച് 9 ന്

Published on 07 March, 2019
വലിയ നോമ്പിന്റെ സുവിശേഷവുമായി കുട്ടികള്‍ക്ക് 'ലിറ്റില്‍ ഇവാഞ്ചലിസ്റ്റ് ' ഈസ്റ്റര്‍ ലക്കം മാര്‍ച്ച് 9 ന്

ബര്‍മിംഗ്ഹാം: മാനവരക്ഷയ്ക്ക് സ്വയം ബലിയായിത്തീര്‍ന്ന യേശു ക്രിസ്തുവിന്റെ പീഡാനുഭവ നാള്‍വഴികള്‍ കുട്ടികളുടെ ഭാഷയില്‍ പങ്കുവച്ച് അവര്‍ക്കായി വലിയനോമ്പിന്റെ പ്രാധാന്യവും ഒരുക്കവും വിവരിക്കുന്ന ലിറ്റല്‍ ഇവാഞ്ചലിസ്റ്റ് ഈസ്റ്റര്‍ ലക്കം പുറത്തിറങ്ങി.

ആശയടക്കവും സ്വയം ത്യജിക്കലും ജീവിത വിശുദ്ധിയും നോമ്പിന്റെ ഭാഗമായിക്കണ്ടുള്ള പ്രാര്‍ഥനകളും കുട്ടികള്‍ക്കുള്ള കുരിശിന്റെ വഴിയും അടങ്ങുന്ന ലിറ്റല്‍ ഇവാഞ്ചലിസ്റ്റിന്റെ നാലാം പതിപ്പ് ഈസ്റ്റര്‍ ലക്കം മാര്‍ച്ച് ഒന്പതിന് (ശനി) കണ്‍വന്‍ഷനിലെ പ്രത്യേക കൗണ്ടറില്‍ ലഭ്യമാണ്.

ഫാ.സോജി ഓലിക്കല്‍ നയിക്കുന്ന രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനില്‍ ഇത്തവണ ബ്രദര്‍ ജോര്‍ജ് പട്ടേരില്‍ , ഡീക്കന്‍ ഡേവിഡ് പാമര്‍ എന്നിവരും ശുശ്രൂഷകള്‍ നയിക്കും .

മാനസികവും ആത്മീയവുമായ നവോന്മേഷമേകിക്കൊണ്ട് ,അത്ഭുതങ്ങളും അടയാളങ്ങളും പ്രകടമായ വിടുതലുകളും സംഭവിക്കുന്ന പ്രത്യേക ദിവ്യകാരുണ്യ ആരാധനയും ,ഷെയറിംഗ് വേഡ് ഒഫ് ഗോഡ്, ഇന്ററാക്റ്റീവ് സെഷന്‍സ് , കുമ്പസാരം ,സ്പിരിച്വല്‍ ഷെയറിംഗ് എന്നിവയും ഉള്‍പ്പെടുന്ന രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനോടോപ്പമുള്ള കുട്ടികള്‍ക്കും ടീനേജുകാര്‍ക്കുമായുള്ള പ്രത്യേക ബൈബിള്‍ കണ്‍വെന്‍ഷനിലേക്ക് നിരവധി കുട്ടികളും കൗമാരക്കാരുമാണ് യുകെയുടെ വിവിധഭാഗങ്ങളില്‍നിന്നും കോച്ചുകളിലും മറ്റ് വാഹനങ്ങളിലുമായി മാതാപിതാക്കളോടോ മറ്റ് മുതിര്‍ന്നവര്‍ക്കൊപ്പമോ ഓരോതവണയും എത്തിക്കൊണ്ടിരിക്കുന്നത്.

കണ്‍വന്‍ഷന്റെ ആത്മീയവിജയത്തിനായി പ്രാര്‍ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോന്‍ കുടുംബവും യേശുനാമത്തില്‍ മുഴുവനാളുകളെയും രണ്ടാം ശനിയാഴ്ച ബര്‍മിംഗ്ഹാം ബഥേല്‍ സെന്ററിലേക്ക് ക്ഷണിച്ചു

വിലാസം: ബഥേല്‍ കണ്‍വന്‍ഷന്‍ സെന്റര്‍, കെല്‍വിന്‍ വേ, വെസ്റ്റ് ബ്രോംവിച്ച്, ബര്‍മിംഗ്ഹാം 

വിവരങ്ങള്‍ക്ക്: ജോണ്‍സന്‍ ?07506 810177?, ഷാജി 07878149670, അനീഷ്.07760254700, ബിജുമോന്‍മാത്യു.07515368239

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക