Image

ബ്രിട്ടന്‍ നഴ്‌സുമാരെ മാടിവിളിക്കുന്നു; ഇന്റര്‍വ്യൂ മാര്‍ച്ച് എട്ടു മുതല്‍ കൊച്ചിയില്‍

Published on 07 March, 2019
ബ്രിട്ടന്‍ നഴ്‌സുമാരെ മാടിവിളിക്കുന്നു; ഇന്റര്‍വ്യൂ മാര്‍ച്ച് എട്ടു മുതല്‍ കൊച്ചിയില്‍
 

ലണ്ടന്‍: ആവശ്യത്തിനു ജോലിക്കാരില്ലാതെ താറുമാറാകുന്ന ബ്രിട്ടനിലെ ആരോഗ്യ മേഖലയെ നേരെയാക്കാന്‍ യുകെയിലെ പ്രമുഖ സര്‍ക്കാര്‍ ആശുപത്രിയിലേയും സ്വകാര്യ ആശുപത്രിയിലേയും പ്രതിനിധികള്‍ സംയുക്തമായി കേരളത്തില്‍ നടത്തുന്ന ഇന്റര്‍വ്യൂ മാര്‍ച്ച് എട്ടിന് കൊച്ചിയില്‍ നടക്കും. 

ഐഇഎല്‍ടിഎസ് പാസായവര്‍ക്കും റിസള്‍ട്ട് പ്രതീക്ഷിച്ചിരിക്കുന്നവര്‍ക്കും ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഫ്‌ളൈറ്റ് ടിക്കറ്റും ഐഇഎല്‍ടിഎസ് ഫീസും സൗജന്യമായി നല്‍കും എന്നതാണ് ഒരു പ്രത്യേകത. ബ്രിട്ടനിലെ ഇരുപത്തിയഞ്ചോളം ആശുപത്രികളിലേയ്ക്കാണ് ഇന്റര്‍വ്യൂ.

വിഡിയോ കോണ്‍ഫന്‍സ് വഴി നടത്തുന്ന ഇന്റര്‍വ്യൂവില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് എവിടെ നിന്നു വേണമെങ്കിലും പങ്കെടുക്കാനാവും. ഐഇഎല്‍ടിഎസിന് ഗ്രേഡ് ഏഴും ഒഇടി പരീക്ഷയ്ക്ക് ബി ഗ്രേഡും ഉള്ളവര്‍ക്ക് ഉടന്‍ തന്നെ നിയമനവും ലഭിക്കും. ഇത്തരക്കാര്‍ക്ക് സൗജന്യ വിമാന ടിക്കറ്റും വീസ ഫീസും മൂന്നു മാസത്തെ സൗജന്യ താമസ സൗകര്യവും ലഭിക്കും. മാത്രവുമല്ല നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി രണ്ടര മാസത്തിനകം ബ്രിട്ടനിലെത്തി ജോലി ആരംഭിക്കാനാവും. ഇതിന് ഒരുവിധത്തിലുള്ള സര്‍വീസ് ചാര്‍ജും നല്‍കേണ്ടതില്ല. 

വിദേശ റിക്രൂട്ട്‌മെന്റിന് ബ്രിട്ടന്‍ പോയ വര്‍ഷം വീണ്ടും അനുമതി നല്‍കിയതോടെയാണ് മലയാളി നഴ്‌സുമാരെ തേടി വീണ്ടും അവസരം എത്തിയത്. റിക്രൂട്ടിംഗ് ഏജന്‍സിയായ നഴ്‌സിംഗ് ജോബ് യുകെ. ലിമിറ്റഡ് സംഘടിപ്പിക്കുന്ന ഇന്റര്‍വ്യൂ മാര്‍ച്ച് 22 വരെയാണ് ക്രമീകരിച്ചിരിക്കുന്നത്.

വിവരങ്ങള്‍ക്ക്:  https://www.nursingjobsuk.co.uk/nhs-at-kochi

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക