Image

ഏഷ്യനെറ്റ് യു.എസ് വീക്കിലി റൗണ്ടപ്പ് ഈയാഴ്ച്ച

ബിന്ദു ടിജി Published on 07 March, 2019
ഏഷ്യനെറ്റ്  യു.എസ് വീക്കിലി റൗണ്ടപ്പ് ഈയാഴ്ച്ച
ന്യൂയോര്‍ക്ക്: പുതുമ നിറഞ്ഞ പരിപാടികളാല്‍ ലോകമെമ്പാടു മുള്ള മലയാളി പ്രേക്ഷകര്‍ക്ക് ദൃശ്യ വിരുന്നൊരുക്കുന്ന ഏഷ്യാ നെറ്റ് അമേരിക്കന്‍ വിശേഷങ്ങള്‍ കോര്‍ത്തിണക്കി

ഇന്ത്യയില്‍   ശനിയാഴ്ച രാവിലെ   7 മണിക്ക്  (അമേരിക്കയില്‍ ന്യൂ യോര്‍ക്ക് സമയം വെള്ളിയാഴ്ച  വൈകീട്ട് 8.30 നു ഹോട്ട് സ്റ്റാര്‍ ലും മറ്റെല്ലാ ഐ പി നെറ്റ് വര്‍ക്കിലും ) സംപ്രേഷണം ചെയ്യുന്ന യു എസ് വീക്കിലി റൌണ്ടപ്പ് ഈയാഴ്ച്ചയും വൈവിധ്യ മുള്ള നോര്‍ത്ത് അമേരിക്കന്‍ പരിപാടികളുമായ് നിങ്ങളുടെ  സ്വീകരണ മുറി യിലെത്തുന്നു.

ഈയാഴ്ചയിലെ പ്രോഗ്രാമുകള്‍ :

അമേരിക്കയില്‍ രണ്ടായിരത്തി ഇരുപതിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്  കളമൊരുങ്ങുമ്പോള്‍  ഡമോക്രറ്റിക് പക്ഷത്ത് സ്ഥാനാര്‍ത്ഥി കള്‍ പെരുകുന്നു . പ്രാരംഭ അഭിപ്രായ സര്‍വ്വേ ട്രംപിന് അനുകൂലമല്ല  .

അലബാമ യില്‍ വന്‍നാശം വിതച്ച ചുഴലിക്കാറ്റ്  ഇരുപതോളം ജീവനപഹരിച്ചു. രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു

 ഡിസ് നി യുടെ പുതിയ  ചിത്രം  ഡംബോ  പ്രദര്‍ശനത്തിനെത്തുന്നു .

അന്താരാഷ്ട്ര വനിതാ ദിനത്തോട നുബന്ധിച്ച് ഫോമാ സെന്‍ട്രല്‍ റീജിയന്റെ ആഭിമുഖ്യത്തില്‍ "ബാഗ് ഓഫ് റൈസ് ചാരിറ്റീസ് " സംഘടിപ്പിച്ചു .
ചിക്കാഗോ ക്‌നാനായ കാത്തലിക്  സൊസൈറ്റി യുടെ 2019 20 വര്‍ഷങ്ങളിലെ പ്രവര്‍ത്തനോല്‍ഘാടനം ഇല്ലിനോയ്  സ്‌റ്റേറ്റ് അസംബ്ലി മാന്‍ രാം വില്ലിവലന്‍ നിര്‍വഹിച്ചു . 

ഫിലാഡല്‍ഫിയയിലെ  എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പിന്റെ നേതൃത്വത്തില്‍ ലോക പ്രാര്‍ത്ഥനാദിനം  ആചരിച്ചു .

സെന്റ് വിന്‍സെന്റ് വിന്‍സെന്റ് ഡി പോള്‍  ഫണ്ട്  ചാരിറ്റബിള്‍ ട്രസ്റ്റ് ന്റെ ഫണ്ട്   റൈസിംഗ് ചാരിറ്റബിള്‍ ട്രസ്റ്റ് ന്റെ  ചാരിറ്റി   ന്യൂ ജേഴ്‌സി യില്‍ വ്യത്യസ്ത പരിപാടികളോടെ നടന്നു .

പുതുമകള്‍ നിറഞ്ഞ ഏഷ്യാനെറ്റ് യൂ.എസ്.റൗണ്ടപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക് യൂ.എസ്. എപ്പിസോഡ് പ്രോഗ്രാം ഡയറക്ടര്‍ രാജു പള്ളത്ത് 732 429 9529.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക