Image

ഫൊക്കാനയുടെ 2019 ലെ ജനറല്‍ ബോഡി മീറ്റിംഗ് ഏപ്രില്‍ 6 ആം തീയതി അറ്റ്‌ലാന്റിക് സിറ്റിയിലെ ബാലിസ് കാസിനോ റിസോര്‍ട്ടില്‍.

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 07 March, 2019
ഫൊക്കാനയുടെ  2019  ലെ  ജനറല്‍ ബോഡി മീറ്റിംഗ് ഏപ്രില്‍   6 ആം    തീയതി അറ്റ്‌ലാന്റിക് സിറ്റിയിലെ ബാലിസ് കാസിനോ റിസോര്‍ട്ടില്‍.
ന്യൂയോര്‍ക്ക്  : നോര്‍ത്ത് അമേരിക്കയിലെ  മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ  ഈ  വര്‍ഷത്തെ ജനറല്‍ ബോഡി മീറ്റിംഗ് 2019  ഏപ്രില്‍   6 ആം   തീയതി ശനിയാഴ്ച  രണ്ട് മണി മുതല്‍   അറ്റ്‌ലാന്റിക് സിറ്റിയിലെ ബാലിസ് കാസിനോ റിസോര്‍ട്ടില്‍ വെച്ച് കുടുന്നുതാണ്  . ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ അമേരിക്കയില്‍ മാത്രമല്ല കേരളത്തിലും വളരെ ഭംഗിയായി നടന്നു വരുന്നു എന്നതു  എല്ലാ  അമേരിക്കന്‍ മലയാളികള്‍ക്കും  അഭിമാനിക്കാവുന്ന  വസ്തുതയാണ്. ഈവര്‍ഷത്തെ  ഫൊക്കാന കേരള കണ്‍വെന്‍ഷന്‍ തന്നെ കേരളത്തിലെ എല്ലാ മാധ്യമങ്ങളും, രാഷ്ട്രീയ സമൂഹവും  ഒരുപോലെ  പ്രശംസിച്ച  ഒന്നാണ്.

 പ്രസ്തുത മീറ്റിങ്ങില്‍ എല്ലാ  അംഗ സംഘടനകളുടെ പ്രസിഡന്റ്മാര്‍, മുന്‍ (തൊട്ടു മുന്‍ വര്‍ഷം)  പ്രസിഡന്റ്, പ്രതിനിധികള്‍,ഫൊക്കാന നാഷണല്‍ കമ്മിറ്റി മെംബേര്‍സ്,ട്രസ്റ്റീ ബോര്‍ഡ് മെംബേര്‍സ് തുടങ്ങി യവര്‍  പകെടുക്കുന്നതാണ്. ഈ ജനറല്‍ ബോഡി, ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങല്‍ വിലയിരുത്തുനതിനോടോപം ഫൊക്കാന ബൈ ലോക്ക്  കാലാനുശ്രതമായ  മാറ്റങ്ങള്‍ വരുത്തുന്നത്തിന് വേണ്ടി ഒരു കമ്മിറ്റി രൂപീകരിക്കാനും ,  കഴിഞ്ഞ കണ്‍വെന്‍ഷന്റെ കണക്കുകള്‍ അവതരിപ്പിക്കുന്നതും,  ഭാവി പരിപാടികള്‍ക് അന്തിമ രൂപംനല്കുന്നതും  ആണ് എന്ന് പ്രസിഡന്റ് മാധവന്‍ ബി നായര്‍, സെക്രട്ടറി ടോമി കോക്കാട് , ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍  മാമ്മന്‍ സി ജേക്കബ്   എന്നിവര്‍  അറിയിച്ചു. 

 നോര്‍ത്ത് അമേരിക്കയില്‍ നല്ലരീതിയില്‍ പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്ന മിക്ക അസോസിയേഷനുകളും ഇന്ന് ഫൊക്കാനയോടൊപ്പമാണ്. അംഗ സംഘടനകളും ഫൊക്കാനയും തമ്മില്‍ ഉള്ള ഒരു ആശയ വിനിമയം കൂടിയാണ് ഈ  ജനറല്‍ ബോഡി കൊണ്ട് ഉദ്ദേശിക്കുന്നത്. അംഗ സംഘടനകളുടെ അഭിപ്രായങ്ങളെ ക്രോഡീകരിക്കുന്നതിനോടൊപ്പം തന്നെ അവര്‍ക്കു വേണ്ടുന്ന സഹായങ്ങള്‍ ഫൊക്കാനയുടെ ഭാഗത്തു നിന്നും ഉറപ്പാക്കുക എന്നതുകൂടിയാണ്  ലക്ഷ്യം.

ജനറല്‍ ബോഡിക്കു അറ്റ്‌ലാന്റിക് സിറ്റിയിലെ ബാലിസ് കാസിനോ റിസോര്‍ട്ടു തന്നെ തെരഞ്ഞടുക്കുവാന്‍ ഉള്ള കാരണം ഫൊക്കാനയുടെ അന്തര്‍ദ്ദേശീയ കണ്‍വന്‍ഷന്‍ 2020  ജൂലൈ മാസത്തില്‍ ഇവിടെ വെച്ചുതന്നെയാണ് നടത്തുന്നത്.  ആ  കണ്‍വന്‍ഷന്റെ  പ്രവര്‍ത്തനം  കുറ്റമറ്റതാക്കുക  എന്നത് കൂടിയാണ്  ലക്ഷ്യം. അറ്റ്‌ലാന്റിക് സിറ്റിയില്‍ ആദ്യമായാണ് ഫൊക്കാനാ കണ്‍വന്‍ഷന് അരങ്ങുണരുന്നത്. ആബാലവൃദ്ധം ജനങ്ങള്‍ക്കും ആസ്വദിക്കുവാന്‍ സാധിക്കുന്ന കാസിനോ നഗരമായ അറ്റ്‌ലാന്റിക് സിറ്റി കണ്‍വന്‍ഷന് എത്തുന്നവര്‍ക്ക് നവ്യാനുഭവമാകും പ്രദാനം ചെയ്യുക. എല്ലാ വിധ സൗകര്യങ്ങളോടും കൂടി ബാലിസ് കാസിനോ ഹോട്ടല്‍ ഫൊക്കാനാ കണ്‍വന്‍ഷന് തയ്യാറാകുമ്പോള്‍ കണ്‍വന്‍ഷന്‍ പ്രതിനിധികള്‍ക്ക്  ഈ മഹോത്സവം മറക്കാനാവാത്ത അനുഭവം സമ്മാനിക്കുകക എന്നതാണ് ഫൊക്കാന എക്‌സിക്യൂട്ടീവിന്റെ ലക്ഷ്യം . 
  
സംഘടനകള്‍ സമൂഹത്തിന്റെ അവിഭാജ്യഘടകമാണ്. ആശയ സാദൃശ്യമുള്ളവര്‍ ഒത്തുചേര്‍ന്നാണ് സംഘടനകള്‍  രൂപീകരിക്കുന്നതെങ്കിലും സമൂഹത്തിലെ സമസ്യകളെ നേരിടുമ്പോള്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാം.  അങ്ങനെയുള്ള  അഭിപ്രായ വെത്യസങ്ങള്‍ ചര്‍ ചര്‍ച്ച ചെയ്യുവാന്‍ വേണ്ടിയുള്ള ഒരു വേദി ഒരുക്കുകയും   , മലയാളി സമൂഹത്തിനുവേണ്ടി അവരുടെ ഒത്തൊരുമയ്ക്കുവേണ്ടി അഭിപ്രായവ്യത്യാസങ്ങള്‍ പറഞ്ഞു പരിഹരിച്ചു ഒറ്റക്കെട്ടായി മുന്നേറുണ്ടതിന്റെ പ്രസക്തി ഇന്നു വളരെ വലുതാണ്. 

ഈ  വര്‍ഷത്തെ ജനറല്‍ ബോഡി മീറ്റിംഗ്‌ലേക്ക് എല്ലാ അംഗ സംഘടനകളുടെ ഭരവഹികളെയും  സ്വാഗതം  ചെയുന്നതായി    പ്രസിഡന്റ് മാധവന്‍ ബി.നായര്‍, ജനറല്‍ സെക്രട്ടറി ടോമി കൊക്കാട്,ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ മാമന്‍ സി ജേക്കബ്ബ്, ട്രഷറര്‍ സജിമോന്‍ ആന്റണി, എക്‌സിക്കുട്ടീവ് വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍, വൈസ് പ്രസിഡന്റ്  എബ്രഹാം കളത്തില്‍, ജോയിന്റ് സെക്രട്ടറി സുജ ജോസ്, അഡിഷണല്‍  ജോയിന്റ് സെക്രട്ടറി വിജി നായര്‍, ജോയിന്റ് ട്രഷര്‍ പ്രവീണ്‍ തോമസ്, ജോയിന്റ് അഡീഷണല്‍ ട്രഷര്‍ ഷീല ജോസഫ്, വിമന്‍സ് ഫോറം ചെയര്‍ ലൈസി അലക്‌സ്, ട്രസ്ട്രീ ബോര്‍ഡ് വൈസ് ചെയര്‍ ഫിലിപ്പോസ് ഫിലിപ്പ് ,ട്രസ്ട്രീ ബോര്‍ഡ് സെക്രട്ടറി വിനോദ് കെആര്‍കെ    ഫൌണ്ടേഷന്‍ ചെയര്‍മാന്‍  എബ്രഹാം ഈപ്പന്‍,  റീജിണല്‍ വൈസ് പ്രസിഡന്റ്മാര്‍, കമ്മിറ്റി മെംബേര്‍സ്, ട്രസ്ട്രീ ബോര്‍ഡ് മെംബേര്‍സ്   തുടങ്ങിയവര്‍  ഒരു സംയുകത പ്രസ്താവനയില്‍  അറിയിച്ചു.

ഫൊക്കാനയുടെ  2019  ലെ  ജനറല്‍ ബോഡി മീറ്റിംഗ് ഏപ്രില്‍   6 ആം    തീയതി അറ്റ്‌ലാന്റിക് സിറ്റിയിലെ ബാലിസ് കാസിനോ റിസോര്‍ട്ടില്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക