Image

രാജ്യത്തിന്‍റെ മുന്നോട്ടുള്ള പ്രയാണത്തിന്‌ വനിതകളുടെ സജീവ പങ്കാളിത്തവും പ്രാര്‍ത്ഥനകളും അനിവാര്യമാണെന്ന്‌ പ്രധാനമന്ത്രി

Published on 08 March, 2019
രാജ്യത്തിന്‍റെ മുന്നോട്ടുള്ള പ്രയാണത്തിന്‌ വനിതകളുടെ സജീവ പങ്കാളിത്തവും പ്രാര്‍ത്ഥനകളും അനിവാര്യമാണെന്ന്‌ പ്രധാനമന്ത്രി
വാരാണസി: അന്താരഷ്ട വനിതാ ദിനത്തില്‍ രാജ്യത്തെ എല്ലാ വനിതകള്‍ക്കും വനിതാ ദിന ആശംസകള്‍ നേര്‍ന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി.

പുതിയ ഇന്ത്യക്കായുള്ള പോരാട്ടത്തില്‍ വളരെ നിര്‍ണ്ണായകമായ പങ്കാണ്‌ വനിതകള്‍ക്കുള്ളത്‌. രാജ്യത്തിന്‍റെ മുന്നോട്ടുള്ള പ്രയാണത്തിന്‌ നിങ്ങളുടെ സജീവ പങ്കാളിത്തവും പ്രാര്‍ത്ഥനകളും അനിവാര്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. എല്ലാ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും പെണ്‍കുട്ടികള്‍ക്കും ആശംസകള്‍ നേരുന്നു.

സൈന്യത്തിന്‍റെ ഓരോ വിജയങ്ങളും രാജ്യത്തെ എല്ലാ വനിതകളേയും പ്രചോദിപ്പിക്കുന്നുണ്ട്‌ . വനിതകള്‍ക്കും രാജ്യത്തിനായി പോരാടാനാകുമെന്ന ആത്മവിശ്വാസം ഉണ്ടായിക്കഴിഞ്ഞിരിക്കുന്നു .

രാജ്യത്തെ ധീരരായ വനിതകള്‍ ഇന്ന്‌ പോര്‍വിമാനങ്ങള്‍ പറത്തുകയും ലോകം മുഴുവന്‍ സഞ്ചരിക്കുകയും ചെയ്യുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക