Image

വിജയ് സേതുപതി ചിത്രം 'സിന്ദുബാദ്' ടീസര്‍ മാര്‍ച്ച്‌ 11-ന് റിലീസ് ചെയ്യും

Published on 08 March, 2019
വിജയ് സേതുപതി ചിത്രം 'സിന്ദുബാദ്' ടീസര്‍ മാര്‍ച്ച്‌ 11-ന് റിലീസ് ചെയ്യും
എസ്. യു. അരുണ്‍കുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത് വിജയ് സേതുപതി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് 'സിന്ദുബാദ്' . ചിത്രത്തിന്റെ ടീസര്‍ മാര്‍ച്ച്‌ 11-ന് പുറത്തിറങ്ങും. ഒരു ആക്ഷന്‍ ത്രില്ലറായാണ് ഒരുങ്ങുന്ന ചിത്രത്തില്‍ അഞ്ജലിയാണ് നായിക. ലിംഗ, വിവേക് പ്രസന്ന എന്നിവരും മറ്റു പ്രധാന വേഷങ്ങളിലുണ്ട്. സംഗീത സംവിധാനം യുവാന്‍ ശങ്കര്‍ രാജ. ഛായാഗ്രഹണം വിജയ് കാര്‍ത്തിക് കണ്ണനും, എഡിറ്റിംഗ് റൂബനും നിര്‍വ്വഹിക്കുന്നു. കെ. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എസ്. എന്‍. രാജരാജനാണ് നിര്‍മാണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക