Image

പ്രണയാര്‍ദ്രം (കവിത: സി.എസ് ജോര്‍ജ് കോടുകുളഞ്ഞി)

Published on 08 March, 2019
പ്രണയാര്‍ദ്രം (കവിത: സി.എസ് ജോര്‍ജ് കോടുകുളഞ്ഞി)
പാടാം ഒരു പ്രണയഗീതം
ആടാം ഈ വാടിയില്‍
ഒരു പ്രണയ നൃത്തം
തബുരുമീട്ടിടാം താളംകൊട്ടിടാം
ആടി പാടിടാം ഈ പ്രണയഗീതം

സുന്ദരസ്വപ്നതലങ്ങളില്‍
നവ്യാനുഭൂതിയില്‍ പറന്നിടാം
സുഖശീതള സ്മൃതിപദങ്ങളില്‍
ഒരു കിനാവള്ളിയില്‍ ഇരുന്ന് ആടിടാം
ആദിഉഷസില്‍ പൂത്ത പ്രണയങ്ങളില്‍
ആദ്യ കര്‍മ്മാണ്ഡലം തീര്‍ത്ത ആ നിശബ്ദതയില്‍
ഈ മണ്ണിലും കല്ലിലും പൂവിലും
വാഴുമാ ദിവ്യസ്‌നേഹാമൃതത്തെ
പാടി കീര്‍ത്തിക്കാം
ഒരു ദിവ്യ ആരാധനമന്ത്രമായി എന്നും.

Join WhatsApp News
കിനാവള്ളി 2019-03-08 21:28:50
പ്രണയഗീതം പാടി
പ്രണയനൃത്തം ആടി
കിനാവള്ളിയിൽ ഇരുന്നാൽ
അത് ചന്തിയിൽ കടിച്ച്
രക്തം ഊറ്റിക്കുടിക്കും

*കിനാവള്ളി - നീണ്ട വള്ളിപോലെ എട്ടുകാലുകളുള്ള ഒരു ജലജീവി, ഒക്ടോപ്പസ്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക