Image

മുകേഷും അഭിനയത്തിന് പിന്നാലെ പിന്നണി ഗാനരംഗത്തേക്ക്

Published on 08 March, 2019
മുകേഷും അഭിനയത്തിന് പിന്നാലെ പിന്നണി ഗാനരംഗത്തേക്ക്

ഇന്ന് സിനിമയില്‍ അഭിനയിക്കുന്ന പലരും പിന്നണി ഗാനരംഗത്തും തിളങ്ങുന്നുണ്ട്. മലയാള സിനിമയിലും ഇതിന് വ്യത്യാസങ്ങളൊന്നുമില്ല. മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ്, ദുല്‍ഖര്‍, ഉണ്ണി മുകുന്ദന്‍, പൃഥ്വിരാജ് തുടങ്ങി നിരവധി താരങ്ങള്‍ പിന്നണിഗാന രംഗത്തും തിളങ്ങിയവരാണ്. ഇവര്‍ക്ക് പിന്നാലെ മുകേഷും ഗായകനാകാന്‍ ഒരുങ്ങുകയാണ്.

രമേശന്‍ ഒരു പേരല്ല' എന്ന സുജിത് വിഘ്‌നേശ്വര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മുകേഷ് പിന്നണി ഗാനരംഗത്തേക്ക് എത്തുന്നത്. 'ഡാര്‍ലിംഗ് ഓപ്പണ്‍ ദ ഡോര്‍' എന്ന് തുടങ്ങുന്ന ഗാനമാണ് സിനിമയില്‍ മുകേഷ്  അവതരിപ്പിക്കുന്നത്. ഗോവന്‍ സ്‌റ്റൈലില്‍ ഇംഗ്ലീഷും മലയാളവും ഇടകലര്‍ത്തിയാണ് പാട്ട് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ജെമിനി ഉണ്ണികൃഷ്ണനാണ് പാട്ട് എഴുതിയിരിക്കുന്നതു സംഗീത സംവിധാനം നിര്വഹിച്ചിരിക്കുന്നതും.

ടാക്‌സി െ്രെഡവറിന്റെ വേഷത്തില്‍ മണികണ്ഠന്‍ ആചാരി മുഖ്യ കഥാപാത്രമായി എത്തുന്ന ഒരു സസ്‌പെന്‍സ് ത്രില്ലറാണ്  ഈ ചിത്രം. മുകേഷിന്റെ അനന്ദരവള്‍ ദിവ്യ ദര്‍ശനും സിനിമയില്‍ പ്രധാന കഥാപാത്രം ചെയ്യുന്നുണ്ട്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക