Image

എന്റെ ദൈവം വരുന്നു (കവിത: ദീപാസോമന്‍ ദേവീകൃപ)

Published on 08 March, 2019
എന്റെ ദൈവം വരുന്നു (കവിത:  ദീപാസോമന്‍ ദേവീകൃപ)
ദൈവം വരികയല്ലേ
നിറപുഞ്ചിരിയോടെ ദൈവം വരികയല്ലേ.
കണ്ണിന്‍തിളക്കവും ഉള്ളിന്റുരുക്കവും
കണ്ടു...ക്ഷിപ്രം തെല്ലുഞാന്‍ വിവശയായി...

കരങ്ങളെ നീട്ടി.. നിറുകയില്‍ മുത്തി..
കവിളിലെ ചാലുകളൊപ്പിയിന്ന്
ദൈവം ചൊല്ലി ....
ഞാനിന്നു വന്നതില്ലേ ...
നിന്‍ ദൈവം ഞാനിന്നു വന്നതില്ലേ....

ചൊല്ലൂ കദനവും കരിന്തിരി കത്തുന്ന
ചിന്തതന്‍ അഗ്‌നിയും ചിന്തിയ
മനസ്സിന്റെ നൊമ്പരഗീതവും...
ഇല്ലേ മനസ്സില്‍ വീണു മയങ്ങും
മാറാല കെട്ടിയ മോഹഭംഗങ്ങള്‍..
പിന്നെ എത്രയോ തീഷ്ണതയേറിചിതറും
തിരകളുമില്ലേ ഹൃത്തിലേറെ...

ദൈവം പിന്നെയും പിന്നെയും ചൊല്ലിപ്പകരുന്നു
പുത്തനാമുണര്‍വ്വിന്റെ സ്വാതന്ത്ര്യ ഗീതികള്‍
ദൈവം പിന്നേയും പിന്നേയും
കാഴ്ചയിലേറെ വളര്‍ന്നിടുന്നു...
ദൈവം കനിവിന്‍ മാലാഖയായി
പിന്നെയും പിന്നെയും, പുഞ്ചിരിച്ചു....

നിന്‍ നെഞ്ചിലായ് ആളുന്ന അഗ്‌നിയില്‍
 കുരുത്തൊരാ വേദനാ പുഷ്പങ്ങള്‍
ഞാന്‍ അടര്‍ത്തിടട്ടേ
സങ്കട ചിന്തുകള്‍ നുള്ളിയെടുത്തു
ഞാന്‍ ആര്‍ദ്രമാം അരുവിയായ് ഒഴുകിയെത്താം.....

ദൈവം
വന്നിതാ കരം കവരുന്നു ചൊല്ലുന്നു
കരയേണ്ട ഓമലേ നിന്‍ മിഴി തുടയ്ക്കൂ
ചെന്താരൊളി പുരണ്ട നിന്‍മിഴികളെ തഴുകി
ചുംബിച്ചവയെ
താരകപ്പൂക്കളായ് വിടര്‍ത്തി വയ്ക്കാം ...
തളരുന്ന വേളയില്‍ താങ്ങുവാന്‍ ചുമലിതാ
ഓമലേ നീയിന്ന് ചാഞ്ഞിടുക...
ശാന്തമായിരിക്കയാ മിഴിയിമ ചേര്‍ക്കുക
നീയൊന്നു
ശാന്തമായ് മയങ്ങിത്തെളിയുക
കൈത്തിരി കൊളുത്തി ഞാന്‍ മുന്‍പേ ഗമിക്കാം
ഭയമേതും കൂടാതെ അനുഗമിക്ക....

ചുണ്ടിലെ പുഞ്ചിരി നാളമായെരിയാം
നിന്നിലെ ഊര്‍ജ്ജമായ് പരിലസിക്കാം...
ഒടുവിലെ ശ്വാസം നിലക്കുന്ന നേരവും
ഈ സ്‌നേഹസ്പന്ദനം നീ അറിഞ്ഞിടേണം.....
ദൈവമായ് വന്നതറിയുന്നു ഇന്ന്
പുതിയൊരു സ്പന്ദനം അറിയുന്നു ഞാന്‍...

കനിവിന്റെ മഴയായ് പൊഴിയുന്ന ദൈവം
മിഴിയിലൊരുറവയായ് കിനിയുന്നു ദൈവം
ഹൃദയത്തില്‍ വീശുന്ന നൊമ്പരചാട്ടുളി
തട്ടിയകറ്റി ദൂരേക്കെറിഞ്ഞ പോല്‍...
വ്രണങ്ങളില്‍ ഔഷധം തൂവലാല്‍ പകര്‍ന്നവന്‍
പനിനീര്‍ വിശറിയാല്‍ സാന്ത്വനമേകി
മെല്ലെ
പരീക്ഷീണയാമെന്നെ ഗാഢമായി ചേര്‍ത്തണച്ചു......
ദൈവം പരീക്ഷിണയാമെന്നെ
ഗാഢമായി ചേര്‍ത്തണച്ചു...

Join WhatsApp News
Atheist 2019-03-09 10:06:26
Thank you Vidyadharan for posting that beautiful poem by Vayalar
Anthappan 2019-03-09 10:52:12

THE CRY

by Michael Pain

Here I am, 
doubting your existence, questioning your omnipotence.
To you they plead their case, 
to all you refuse to show your face, 
in the eyes of the believers, the congregation, 
I am condemned to hell, deserved damnation.

Because I choose to think freely, 
because I do not listen to the cries of the holy man.

(Posted by Anthappan)
വിദ്യാധരൻ 2019-03-08 23:07:02
ദൈവം വീട്ടിൽ വന്നിരുന്നു 

നെടുകെ വെളിച്ചം പരന്നിരുന്നു 
നേരം വെളുക്കുകയായിരുന്നു 
കാലെത്തെഴുനേറ്റിരുന്നു ഞാനെൻ 
കവിത കുറിക്കുകയായിരുന്നു 
ആവി പറക്കുന്ന കാപ്പിയുംകോ 
ണ്ടരികത്തു വന്നമ്മ ചോദ്യമായി 
"ഇനിയെത്രനാൾകൂടി ഞാൻ നിനക്കീ 
ഇടറുന്ന കൈകൊണ്ടു കാപ്പി നൽകും ?"
ഇരുപത്തിയഞ്ചോളമാണ്ടുകളായി 
വിരിയുമാച്ചുണ്ടത്തെ മന്ദഹാസം 
അരുമമകനായിറുത്തു നല്കാൻ 
വിരിയുമാ വാത്സല്യ മുഗ്ദ്ധഹാസം 
കരളിന്റെ കണ്ണുനീർപൊയ്കകളിൽ 
വിരിയുന്ന വാടാത്ത പൂക്കളല്ലേ 
ജാലകണമഞ്ചാറുരുണ്ടു വന്നെൻ 
ജനനി തൻ കണ്ണടച്ചിലിൽ വീണു 
എന്മിഴി രണ്ടും നിറഞ്ഞുപോയി 
എരിയുകയാവുമാ ദീപനാളം 
നിറയെ വെളിച്ചം പരന്നിരുന്നു 
നേരം വെളുത്തു കഴിഞ്ഞിരുന്നു 
എഴുതാൻ തുടങ്ങി ഞാൻ വേദനിക്കും 
മിഴികൾ കടലാസ്സിൽ നട്ടുകൊണ്ട് 
    ധിറുതിയിലാരോ കടന്നു വന്നു 
    പരിചയമില്ലാത്ത ഭാവമോടെ 
     ഒരു പടുവൃദ്ധനാണാ മനുഷ്യൻ 
    മരണത്തിൻ ചീട്ടിലാ പേരുകാണും 
'പരിചയമില്ലല്ലോ' വായ് തുറന്നാ 
പടുകിഴവച്ചാർ കുശലമോതി 
ഓർമ്മകൾക്കുള്ളിൽ ഞാനാകമാനം 
ഓടിനടക്കുകയായിരുന്നു 
"ഏറെ ദൂരത്തു നിന്നു വന്നവൻ ഞാൻ 
ഏറെ മനുഷ്യരെ കണ്ടവൻ ഞാൻ "
നരയുടെ പൂപ്പൽപിടിച്ച നെഞ്ചിൽ 
വിരൽ പെരുമാറി പറഞ്ഞു വൃദ്ധൻ 
" എന്നിൽ നിന്നങ്ങേക്കു വേണ്ടതെന്താ 
ണെന്നു ചോദിച്ചു ഞാൻ സ്നേഹപൂർവ്വം "
അഥിതി പറഞ്ഞു 'മനുഷ്യരെല്ലാ-
മാദരിച്ചെന്നെത്തപസ്സു ചെയ്‌വു 
സ്വീകരിക്കില്ല ഞാനൊന്നുമൊന്നും 
ലോകമെൻ കയ്യിലെ കണ്ണിമാങ്ങ !"
"അറിയില്ല നിങ്ങളെ മൂപ്പിലെ ഞാന-
റിയില്ല " മെല്ലെ ചിരിച്ചുപോയി 
താടിയെല്ലൂന്നുവടിയിലൂന്നി 
നാടകക്കാരന്റെ ഭാവമോടെ 
"ഞാനാണ് ദൈവം " കിഴവനോതി 
 "ഞാനാണ് ദൈവം " മനസ്സിലായോ
നാട്ടുമര്യാദയ്ക്കു ഞാനിരിക്കാൻ 
നീട്ടിയ ചൂരൽക്കസാലകാൺകെ 
കോപമർത്തി പറഞ്ഞു ദൈവം 
"നീ പിഞ്ചുകുഞ്ഞാണറിയുകില്ല!
നിന്നെ വളർത്തിയ പൂര്വികന്മാ-
രെന്നെയറിയും സമാദരിക്കും !"
പുതിയ വിശേഷവും കൊണ്ടുവന്നോ-
രതിഥിയെ മാനിച്ചു ഞാൻ പറഞ്ഞു 
     "നിങ്ങളെ നേരിട്ടറിയുകില്ല 
      നിങ്ങളാണില്ലേ പഴയ ദൈവം
      പുരുഷാന്തരങ്ങളിൽ കൂടി നിങ്ങൾ 
      പരിചയക്കാരാണന്നുതൊട്ടേ !
      ഒരു കപ്പു ചായ കുടിച്ചു വേഗം 
      പിരിയുക പിന്നെ നമുക്ക് കാണാം "
ദൈവത്തിനപ്പോൾ മിഴി തുറന്നു 
ദൈവം പറഞ്ഞു "നശിച്ചവൻ നീ "
   ആ ഫലിതത്തിൽ ചിരിച്ചുപോയ് ഞാ-
    നറിയിച്ചു "നിങ്ങൾക്ക് ജോലിയില്ലേ ?"
   നിങ്ങൾ നശിച്ചടത്തൂന്നു നിന്നാ-
   ണിങ്ങനെ ഞാനെന്റെ ശക്തി നേടി !
   പഴയ പുരുഷാന്തരത്തിൽ നിന്നും 
   പുതിയ പുരുഷാന്തരത്തിലൂടെ 
   വളരുകയാണു ഞാൻ -എന്നിൽ നിന്നെ 
   വളരുകയുള്ളു തലമുറകൾ 
   ദൈവത്തിനപ്പോൾ കരളുറഞ്ഞു 
   ദൈവം പറഞ്ഞു "ശപിക്കുമെ ഞാൻ "
   "അതു ശരി " പൊട്ടിച്ചിരിച്ചുപോയ് ഞാൻ 
    അറിയില്ല ദൈവമേ നിങ്ങളെന്നെ !
 ഞാനീ പ്രപഞ്ചം വളർത്തിടുന്നു 
 ഞാനീ പ്രപഞ്ചം നയിച്ചിടുന്നു 
സർഗ്ഗലയസ്ഥിതികാരകൻ ഞാൻ 
സത്യസ്വരൂപി ഞാൻ; ഞാൻ മനുഷ്യൻ 
വല്ലാത്ത കോപത്തോടന്നു ദൈവം 
വന്നവഴിക്കു തിരിച്ചു പോയി 

ആ വന്നതാരെന്നറിയുവാനയി 
'അമ്മ മുറിയ്ക്കുള്ളി വന്നു വീണ്ടും 
"അമ്മ കണ്ടില്ലല്ലോ .. ഞാൻ പറഞ്ഞു 
"നമ്മൾക്കയാളെ പണിക്കു നിറുത്താം " 

"ആരാണ് കുഞ്ഞേ കിഴവനല്ലേ ?"
"ആരാകിലെന്തമ്മേ ദൈവമല്ലേ ?"  (വയലാർ )
 
god who never saw Holocaust 2019-03-09 15:17:05
are you calling the god who never stopped the Holocaust?
the god who never moves even the little finger when millions are killed, raped, sold for prostitution?
the god who doesn't care what happens to humans?
- andrew
Holly TRASH 2019-03-09 21:50:25

Holy Trash the Mother of gods.
Neuron; Neuron- you are the Mother of Life
You are the Creator,
the electrical Spirit that stirred the primordial brain,
Your Ego; moulded your gods.
You the creator of gods; prayed to your creature 
Your prayer, your sacrifice, your common loud repetitive prayer rewarded your brain.
your brain is a deceiver, the Maya or Mara.
The Mara who tempted Jesus & Buddha.
Your Brain is a little kid who rejoices in ice cream, toys & praise.
your brain rejoices in the smell of burned offerings- the REWARD.
your brain is like a woman who rejoices in dress and Jewellery.

your brain became happy & the god you created became happy.
you praised him, prayed to him. but the ecstasy was short 
You the atheist became a theist, you the theist became an atheist
Yes, it is not your super intelligence
it is the balance, the interaction, the reaction, the electric energy { the Holy Spirit} within your brain that transform you to what you are. 
Keep your Brain safe, once hurt, you become a different person. Then the god within you will flee, you become a fanatic, a lunatic, just trash. A holy Trash?-andrew

മനുഷാ! 2019-03-09 22:11:59
മനുഷാ! 
നീ ഉണ്ടാക്കിയ ഒരു പാര അല്ലേ നിന്‍ ദൈവം 
നീ ഉണ്ടാക്കിയ കുന്തം അല്ലേ നിന്‍ ദൈവം.
നിനക്ക് നിന്‍ ദൈവം ഒരു പാര
നീ കുത്തി കൊല്ലുന്നു മറ്റു ദൈവമനുഷരെ 
നിന്‍ തല ചോറില്‍ നുരഞ്ഞു മറിയുന്ന ദൈവ പുഴുവിനെ സന്തോഷിപ്പിക്കാന്‍ ....andrew
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക