Image

ഫാമിലി ദിന ആഘോഷവും ബ്രംപ്ടന്‍ മേയര്‍ക്കു സ്വീകരണവും

ജോയിച്ചന്‍ പുതുക്കുളം Published on 08 March, 2019
 ഫാമിലി ദിന ആഘോഷവും ബ്രംപ്ടന്‍ മേയര്‍ക്കു സ്വീകരണവും
ബ്രംപ്ടന്‍: പ്രമുഖ മലയാളി പ്രസ്ഥാനമായ ബ്രംപ്ടന്‍ മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഫാമിലി ദിന ആഘോഷവും ബ്രംപ്ടന്‍ മേയര്‍ ശ്രീ പാട്രിക്ക് ബ്രൗണിനു വമ്പിച്ച സ്വീകരണവും നല്‍കി . സമാജം പ്രസിഡണ്ട് കുര്യന്‍ പ്രക്കാനം , ബിഷപ്പ് ജോസ് കല്ലുവേലില്‍, സജീബ് കോയ , മനോജ് കരാത്ത എന്നിവര്‍ സമാജത്തിനു വേണ്ടി പൊന്നാട അണിയിച്ചു മേയറെ സ്വീകരിച്ചു. ചടങ്ങില്‍ സമാജത്തിന്റെ അടുത്ത വര്‍ഷത്തെ  കമ്മറ്റിയുടെ പ്രവര്‍ത്തന ഉത്ഘാടനം മേയര്‍ ശ്രീ പാട്രിക് ബ്രൌണ്‍ നിലവിളക്ക് കൊളുത്തി നിര്‍വഹിച്ചു. 

 പ്രവാസികളുടെ വള്ളംകളിയുടെ തറവാടായ ബ്രംപ്ടന്‍ മലയാളീ സമാജം നടത്തി വരാറുള്ള വള്ളംകളിയുടെ കിക്ക് ഓഫ് പ്രസ്തുത ചടങ്ങില്‍  നിര്‍വഹിച്ചു. മികച്ച സാമൂഹ്യ സേവനത്തിനുള്ള "മലയാളീ ഭൂഷന്‍"  അവാര്‍ഡ് മനോജ് കരാത്തക്കു പ്രസ്തുത ചടങ്ങില്‍ മേയര്‍ സമ്മാനിച്ചു.

സമാജം ജെനറല്‍ സെക്രട്ടറി  ശ്രീമതി ലതാമേനോന്‍ സ്വാഗതം ആശംസിച്ചു. ജോജി ജോര്‍ജ്  ഗോപകുമാര്‍ നായര്‍ ,  ജോസഫ് പുന്നശ്ശേരി,  ഉമ്മന്‍ ജോസഫ് ,ഇമ്മാനുവേല്‍ സെബാസ്റ്റന്‍,ഫാസില്‍ മുഹമ്മദ് ,തോമസ് വര്‍ഗീസ് ,സാം പുതുക്കേരില്‍ ,ഷിബു ചെറിയാന്‍ ,ഡേവിസ് ഫെര്‍ണണ്ടാസ് ,മത്തായി മാത്തുള്ള ,സഞ്ജയ് മോഹന്‍ ,സണ്ണി കുന്നംപിള്ളില്‍,  മോന്‍സി തോമസ് , മുജീബ് റഹ്മാന്‍, ജിജി ജോണ്‍ ,ഷിബു ഡാനിയേല്‍,സിന്ധു സജോയ് തുടഞ്ഞിയവര്‍ പരിപാടികള്‍ക്ക് നേത്രത്വം നല്‍കി. മെറിന ലിജോ എം സി ആയി പ്രവര്‍ത്തിച്ചു.

നോര്‍ത്ത് അമേരിക്കയില്‍ ആദ്യമായി സംഘടിപ്പിക്കപ്പെട്ട വഞ്ചി പാട്ടു മത്സരത്തില്‍ ടീം ഗ്ലാടിയേറ്റ്‌ഴ്‌സ് ഒന്നാം സമ്മാനം നേടി.  എം ടാക്ക് പ്രസിഡണ്ട് സോമോന്‍ സക്കറിയ, ടോം വര്‍ഗീസ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. സമാജം സെക്രട്ടറി ബിനു ജോഷ്വ നന്ദി രേഖപ്പെടുത്തി.

 ഫാമിലി ദിന ആഘോഷവും ബ്രംപ്ടന്‍ മേയര്‍ക്കു സ്വീകരണവും
 ഫാമിലി ദിന ആഘോഷവും ബ്രംപ്ടന്‍ മേയര്‍ക്കു സ്വീകരണവും
 ഫാമിലി ദിന ആഘോഷവും ബ്രംപ്ടന്‍ മേയര്‍ക്കു സ്വീകരണവും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക