Image

ട്രമ്പിന്റെ അതിര്‍ത്തി മതിലിന് യു.എസ്സ് ഹൗസ് തടയിട്ടു!

പി.പി. ചെറിയാന്‍ Published on 09 March, 2019
 ട്രമ്പിന്റെ അതിര്‍ത്തി മതിലിന് യു.എസ്സ് ഹൗസ് തടയിട്ടു!
വാഷിംഗ്ടണ്‍ ഡി.സി. മെക്‌സിക്കൊ- യു.എസ്. അതിര്‍ത്തി മതില്‍ പണിയുന്നതിന് ആവശ്യമായ ഫണ്ട് സ്വരൂപിക്കുന്നതിന് യു.എസ്. കോണ്‍ഗ്രസിനെ മറി കടന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് നാഷ്ണല്‍ എമര്‍ജന്‍സി പ്രഖ്യാപിച്ചതിന് ഡെമോക്രാറ്റിക്ക് പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള യു.എസ്. പ്രതിനിധി സഭ ആദ്യ തടയിട്ടു.

കഴിഞ്ഞ വെള്ളിയാഴ്ച സഭയില്‍ അവതരിപ്പിച്ച പ്രമേയത്തിന്മേല്‍ ഫെബ്രുവരി 26 ചൊവ്വാഴ്ച വൈകീട്ടായിരുന്നു വോട്ടെടുപ്പ്.

യു.എസ്. ഹൗസ് മെജോറട്ടി ലീഡര്‍ നാന്‍സി പെളോസി ട്രമ്പിന്റെ എമര്‍ജന്‍സി ഡിക്ലറേഷനെ ശക്തമായ ഭാഷയിലാണ് വിമര്‍ശിച്ചത്. 245 പേര്‍ എമര്‍ജന്‍സി ഡിക്ലറേഷന് എതിരായി വോട്ടു രേഖപ്പെടുത്തിയപ്പോള്‍ 182 പേര്‍ അനുകൂലിച്ചു.
ഡമോക്രാറ്റിക് പാര്‍ട്ടിയിലെ 232 അംഗങ്ങളും, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ 13 പേരും(245) പ്രമേയത്തെ അനുകൂലിച്ചു. ഡമോക്രാറ്റിക് പാര്‍ട്ടിയിലെ 3 പേരും റിപ്പബ്ലിക്കന്‍സില്‍ നിന്നും 2 പേരും വോട്ടിങ്ങില്‍ നിന്നു വിട്ടു നിന്നു.

യു.എസ് ഹൗസില്‍ പ്രമേയം പാസ്സായെങ്കിലും റിപ്പബ്ലിക്കന്‍സിന് ഭൂരിപക്ഷമുള്ള സെനറ്റില്‍ ഇതേ നില തുടര്‍ന്നാല്‍ എമര്‍ജന്‍സി പ്രഖ്യാപനം പരാജയപ്പെടും. ട്രമ്പിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ അതിര്‍ത്തി മതില്‍ പൂര്‍ത്തീകരിക്കുന്നതിന് ഏതറ്റം വരെ പോകുന്നതിനും ട്രമ്പ് തയ്യാറാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പ്രസിഡന്റില്‍ നിക്ഷിപ്തമായ വീറ്റൊ പവര്‍ ഉപയോഗിച്ചായാലും അതിര്‍ത്തി മതില്‍ പൂര്‍ത്തിയാക്കുക തന്നെ ചെയ്യുമെന്നതില്‍ സംശയമില്ല.

 ട്രമ്പിന്റെ അതിര്‍ത്തി മതിലിന് യു.എസ്സ് ഹൗസ് തടയിട്ടു!
 ട്രമ്പിന്റെ അതിര്‍ത്തി മതിലിന് യു.എസ്സ് ഹൗസ് തടയിട്ടു!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക