Image

സഞ്‌ജീവ്‌ ഭട്ടിന്റെ ജാമ്യഹരജി കോടതി വീണ്ടും തള്ളി

Published on 09 March, 2019
സഞ്‌ജീവ്‌ ഭട്ടിന്റെ ജാമ്യഹരജി കോടതി വീണ്ടും തള്ളി
അഹമ്മദാബാദ്‌: കഴിഞ്ഞ വര്‍ഷം സെപ്‌റ്റംബറില്‍ അറസ്റ്റിലായ മുന്‍ ഐ.പി.എസ്‌ ഓഫിസര്‍ സഞ്‌ജീവ്‌ ഭട്ടിന്റെ ജാമ്യഹരജി ഗുജറാത്ത്‌ ഹൈക്കോടതി തള്ളി. ജസ്റ്റിസ്‌ സോണിയാ ഗോഖനിയാണ്‌ ജാമ്യാപേക്ഷ നിരസിച്ചത്‌.

23 വര്‍ഷം മുമ്പ്‌ ഹോട്ടലില്‍നിന്ന്‌ മയക്കുമരുന്ന്‌ പിടികൂടിയ സംഭവത്തില്‍ അഭിഭാഷകനെ കേസില്‍ കുടുക്കിയെന്നാരോപിച്ചാണ്‌ സഞ്‌ജീവ്‌ ഭട്ടിനെ അറസ്റ്റ്‌ ചെയ്‌തത്‌.

1996ല്‍ സഞ്‌ജീവ്‌ ഭട്ട്‌ ബനാസ്‌കാന്ത എസ്‌.പിയായിരിക്കെ അഭിഭാഷകനായ സുമേര്‍സിങ്‌ രാജ്‌പുരോഹിതിനെ ലഹരിമരുന്നു കേസില്‍ കുടുക്കാന്‍ ശ്രമിച്ചെന്ന കേസിലായിരുന്നു അറസ്റ്റ്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക