Image

വേള്‍ഡ് ഡേ ഓഫ് പ്രയര്‍, മാര്‍ച്ച് പത്താം തീയതി ന്യൂജേഴ്‌സിയില്‍ നടത്തപ്പെടും

പി.പി. ചെറിയാന്‍ Published on 09 March, 2019
വേള്‍ഡ് ഡേ ഓഫ് പ്രയര്‍, മാര്‍ച്ച് പത്താം തീയതി ന്യൂജേഴ്‌സിയില്‍ നടത്തപ്പെടും
ന്യൂജേഴ്‌സി: ലോക പ്രാര്‍ത്ഥനാദിനം മാര്‍ച്ച് പത്താം തീയതി, ഞായറാഴ്ച വൈകീട്ട് 3 മണിക്ക് എപ്പിസ്‌ക്കോപ്പല്‍ ചര്‍ച്ച് ഓഫ് സെന്റ് പോള്‍സ് ആന്റ് പ്രിസക്ഷന്‍, 483 സെന്റര്‍ സ്ട്രീറ്റ്, വുഡ് റിഡ്ജ്, ന്യൂജേഴ്‌സി 07075 ല്‍ നടത്തപ്പെടുന്നതായിരിക്കും. ന്യൂജേഴ്‌സിയില്‍ ഉള്ള നിരവധി പള്ളികളില്‍ നിന്നും സഭാഭേദമന്യേ ക്രൈസ്തവ, വനിതകള്‍ പ്രാര്‍ത്ഥനക്രമീകരിക്കുന്നതും നേതൃത്വം നല്‍കുന്നത് ഇമ്മാനുവേല്‍ സിഎസ്‌ഐ ചര്‍ച്ച് വികാരിയും, പ്രഗല്‍ഭ പ്രാസംഗീകനുമായ റവ. ജോബി ജോയി മുഖ്യപ്രഭാഷണം നടത്തുന്നതായിരിക്കും. ഡോ. പ്രീതി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ബൈബിള്‍ സ്റ്റഡി ഉണ്ടായിരിക്കുന്നതായിരിക്കും.

പ്രഗത്ഭ മ്യൂസിഷ്യന്‍ ആയ റവ.ഡോ.ജേക്കബ് ഡേവിഡ് നേതൃത്വം നല്‍കുന്ന ECFNJ Choir  ഗാനങ്ങള്‍ ആലപിക്കുന്നതായിരിക്കും. ഈ വര്‍ഷം പ്രത്യേകം തിരഞ്ഞെടുത്തിരിക്കുന്ന Slovenia രാജ്യത്തിനുവണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തുന്നതായിരിക്കും.
ECFNJ ഭാരവാഹികളായ റവ.സൈമണ്‍ കുര്യന്‍ റവ.ജേക്കബ് ഫിലിപ്പ്, മാത്യു എം. അബ്രഹാം, ഡോ. ലിസി മാത്യു, റോയി മാത്യു തുടങ്ങിയവര്‍ പ്രാര്‍ത്ഥനയുടെ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതായിരിക്കും.
സജി റ്റി. മാത്യു

വേള്‍ഡ് ഡേ ഓഫ് പ്രയര്‍, മാര്‍ച്ച് പത്താം തീയതി ന്യൂജേഴ്‌സിയില്‍ നടത്തപ്പെടുംവേള്‍ഡ് ഡേ ഓഫ് പ്രയര്‍, മാര്‍ച്ച് പത്താം തീയതി ന്യൂജേഴ്‌സിയില്‍ നടത്തപ്പെടുംവേള്‍ഡ് ഡേ ഓഫ് പ്രയര്‍, മാര്‍ച്ച് പത്താം തീയതി ന്യൂജേഴ്‌സിയില്‍ നടത്തപ്പെടും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക