Image

പരിചയ സമ്ബന്നരെ ഇറക്കി ആലപ്പുഴ, കെ.സി- ആരിഫ് പോരാട്ടം തീപാറും

Published on 09 March, 2019
പരിചയ സമ്ബന്നരെ ഇറക്കി ആലപ്പുഴ, കെ.സി- ആരിഫ് പോരാട്ടം തീപാറും

ആലപ്പുഴ: പുതുമുഖങ്ങളെ വച്ചുള്ള പരീക്ഷണത്തിന് മുതിരാതെ കരുത്തനെതന്നെ എല്‍.ഡി.എഫ് കളത്തിലിറക്കിയതോടെ വേനല്‍ച്ചൂടിനൊപ്പം ഉയരുകയാണ് ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ചൂടും. യു.ഡി.എഫില്‍ നിന്ന് സിറ്റിംഗ് എം.പി കെ.സി.വേണുഗോപാല്‍ തന്നെ ജനവിധി തേടുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നെങ്കിലും എല്‍.ഡി.എഫ് പാളയത്തില്‍ നിന്ന് ആര് എന്ന ചോദ്യം കഴിഞ്ഞ ദിവസങ്ങളിലെല്ലാം സജീവമായിരുന്നു. ഒടുവില്‍ അരൂര്‍ എം.എല്‍.എ എ.എം.ആരിഫിനെ കളത്തിലിറക്കാന്‍ തീരുമാനമായതോടെ തിരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ ഗ്രാഫും കുത്തനെ ഉയര്‍ന്നു. സംസ്ഥാനത്തു തന്നെ തീപാറുന്ന പോരാട്ടങ്ങളിലൊന്നായിരിക്കും ആലപ്പുഴയിലേത്.

ഇടതിലും വലതിലും മത്സരിക്കുന്നത് പരിചയ സമ്ബന്നരാണ്. കെ.സി.വേണുഗോപാല്‍ തുടര്‍ച്ചയായി മൂന്ന് തവണ എം.എല്‍.എയും രണ്ട് തവണ എം.പിയും ആയെങ്കില്‍ ആരിഫ് നിയമസഭയില്‍ തുടര്‍ച്ചയായ മൂന്നാം തവണയാണ് പ്രതിനിധീകരിക്കുന്നത്. ആലപ്പുഴയുടെ ചരിത്രമെടുത്താല്‍ ‌ഈഴവ,നായര്‍, ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥികളൊക്കെ നേരത്തെ മത്സരിച്ചിട്ടുണ്ടെങ്കിലും മുസ്ളിം സമുദായത്തില്‍ നിന്നൊരാള്‍ സ്ഥാനാര്‍ത്ഥിയാകുന്നത് ആദ്യമായാണ്. അതു തന്നെയാണ് എല്‍.ഡി.എഫിന്റെ പ്രതീക്ഷയും.

യു.ഡി.എഫിനാകട്ടെ കരുത്തനായ കെ.സി.വേണുഗോപാലിന്റെ സാന്നിദ്ധ്യമാണ് ആത്മവിശ്വാസം പകരുന്നത്. മൂന്നാം തവണയാണ് കെ.സി.വേണുഗോപാല്‍ പാര്‍ലമെന്റിലേക്ക് മത്സരിക്കാനൊരുങ്ങുന്നത്. കഴിഞ്ഞ രണ്ട് തവണ മത്സരിച്ചതിനേക്കാള്‍ തലപ്പൊക്കത്തിലാണ് ഇപ്പോള്‍ കെ.സിയുടെ സ്ഥാനം. കോണ്‍ഗ്രസിന്‍െറ മുന്‍നിര ദേശീയനേതാവ്. രാഹുല്‍ ഗാന്ധി കഴിഞ്ഞാല്‍ രണ്ടാമത്തെ വാക്ക്. എ.എെ.സി.സിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായ കെ.സി.വേണുഗോപാല്‍ മത്സരിക്കുമ്ബോള്‍ ദേശീയ മാദ്ധ്യമങ്ങളുടെ കണ്ണുകള്‍വരെ ആലപ്പുഴയിലെത്തും.

പ്രവചനം അസാദ്ധ്യം

വിപ്ളവത്തിന്‍െറ മണ്ണില്‍ ചുവന്ന കൊടി പാറിക്കുക എന്നത് സി.പി.എമ്മിന് അന്തസിന്‍െറ പ്രശ്നമാണ്. പത്ത് വര്‍ഷമായി മൂവര്‍ണക്കൊടി ആലപ്പുഴയുടെ നെഞ്ചില്‍ പാറി നില്‍ക്കുകയാണ്. ഡോ.കെ.എസ്. മനോജാണ് അവസാനമായി സി.പി.എമ്മിന്‍െറ കൊടി വീശിയത്. അതിനെ താഴ്ത്തിക്കൊണ്ടായിരുന്നു കെ.സിയുടെ വരവ്. 2009 ല്‍ എം.എല്‍.എ ആയിരിക്കെയാണ് കെ.സി പാര്‍ലമെന്റിലേക്ക് മത്സരിച്ചത്. ആരിഫാകട്ടെ മൂന്ന് തവണയായി അരൂരിന്‍െറ തേരാളിയാണ്. ഗൗരിഅമ്മയുടെ തറവാട് പോലെ നിന്ന അരൂരില്‍ കടന്നുകയറി സി.പി.എമ്മിന്‍െറ കൊടി കുത്തിയപ്പോള്‍ ചില്ലറക്കാരനല്ലെന്ന് അന്നേ ബോദ്ധ്യപ്പെട്ടു. അടുത്ത രണ്ട് തിരഞ്ഞെടുപ്പുകളിലും വിജയം ആവര്‍ത്തിച്ച്‌ എതിരാളിയില്ലെന്ന് ആരിഫ് തെളിയിച്ചു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക