Image

മിഡ് വെസ്റ്റ് മലയാളി അസോസിയേഷന് പുതിയ നേതൃത്വം; സ്റ്റീഫന്‍ കിഴക്കേക്കുറ്റ് പ്രസിഡന്റ്

റ്റാജു കണ്ടാരപ്പള്ളി Published on 09 March, 2019
മിഡ് വെസ്റ്റ് മലയാളി അസോസിയേഷന് പുതിയ നേതൃത്വം; സ്റ്റീഫന്‍ കിഴക്കേക്കുറ്റ് പ്രസിഡന്റ്
ചിക്കാഗോ: മിഡ് വെസ്റ്റ് മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ 2019- 20 കാലഘട്ടത്തില്‍ സംഘടനയെ നയിക്കുന്നതിനുവേണ്ടിയുള്ള പുതിയ നേതൃനിരയിലേക്ക് പ്രസിഡന്റായി സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, വൈസ് പ്രസിഡന്റ്- റോയി നെടുംചിറ, സെക്രട്ടറി- റ്റാജു കണ്ടാരപ്പള്ളി, ജോയിന്റ് സെക്രട്ടറി- മഹേഷ് കൃഷ്ണന്‍, ട്രഷറര്‍ - ബിനു കൈതക്കത്തൊട്ടിയില്‍, യുവജനവേദി കോര്‍ഡിനേറ്റര്‍ - വരുണ്‍ നായര്‍, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ - വിജി നായര്‍ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.

ഫെബ്രുവരി 17-നു വൈകുന്നേരം നടന്ന പൊതുയോഗത്തില്‍ മുന്‍ പ്രസിഡന്റ് ജോണ്‍ പാട്ടപതി അധ്യക്ഷത വഹിച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് ചെയര്‍മാന്‍ ട്രസ്റ്റ് ബോര്‍ഡ് അംഗങ്ങളായ ഹെറാള്‍ഡ് ഫിഗുരേദോ, പീറ്റര്‍ കുളങ്ങര, സതീശന്‍ നായര്‍, വര്‍ഗീസ് പാലമലയില്‍ എന്നിവര്‍ നേതൃത്വം കൊടുത്തു.

പുതിയ പ്രസിഡന്റ് സ്റ്റീഫന്‍ കിഴക്കേക്കുറ്റ് തന്റെ പ്രവര്‍ത്തന കാലഘട്ടത്തിലെ നയപരിപാടികള്‍ യോഗത്തില്‍ അവതരിപ്പിച്ചു.     വരുംകാലയളവില്‍ നടത്തപ്പെടുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പൊതുയോഗത്തിന്റെ സഹകരണവും പിന്തുണയും അഭ്യര്‍ത്ഥിച്ചു.
വാര്‍ത്ത: റ്റാജു കണ്ടാരപ്പള്ളി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക