Image

ആനക്കാട്ടിയില്‍ ചാക്കോച്ചിയും മകനും വരുന്നു

കല Published on 09 March, 2019
ആനക്കാട്ടിയില്‍ ചാക്കോച്ചിയും മകനും വരുന്നു

മലയാള സിനിമയിലെ എക്കാലത്തെയും വലിയ കള്‍ട്ട് മൂവിയായിരുന്നു ലേലം. ലേലത്തിന് രണ്ടാം ഭാഗം വരുന്നുവെന്ന് ഏറെക്കാലമായി കേള്‍ക്കുന്നതാണ്. ഇപ്പോഴിതാ ലേലത്തിലെ ആനക്കാട്ടില്‍ ചാക്കോച്ചിയെന്ന എക്കാലത്തെയും മികച്ച ആക്ഷന്‍ റോള്‍ അനശ്വരമാക്കിയ സുരേഷ് ഗോപി തന്നെ ചിത്രം വീണ്ടുമെത്തുമെന്ന് ഉറപ്പ് പറയുന്നു. 
ലേലത്തിന് രണ്ടാം ഭാഗമൊരുങ്ങുമ്പോള്‍ താന്‍ മാത്രമല്ല മകന്‍ ഗോകുല്‍ സുരേഷും ഒപ്പമുണ്ടാകുമെന്നാണ് സുരേഷ് ഗോപി പറയുന്നത്. ആനക്കാട്ടില്‍ ചാക്കോച്ചിയായി സുരേഷ് ഗോപി എത്തുമ്പോള്‍ ചാക്കോച്ചിയുടെ മകനായി ഗോകുല്‍ എത്തുന്നു. കഴിഞ്ഞ ദിവസം തന്‍റെ ചെറുപ്പകാലത്തെ ഫോട്ടോയോടൊപ്പം മകന്‍റെ ചിത്രവും ചേര്‍ത്ത് സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായിരുന്നു. സുരേഷ്ഗോപിയുടെ അതേ മാനറിസങ്ങളാണ് ഗോകുലും അഭിനയത്തില്‍ നല്‍കുന്നത്. 
എന്തായാലും ഇരുവരും ചാക്കോച്ചിമാരായി എത്തുന്ന ചിത്രം തീയറ്ററുകളെ പ്രകമ്പനം കൊളളിക്കുമോ സുരേഷ് ഗോപിക്ക് തിരിച്ചു വരവ് സാധ്യമാകുമോ എന്നാണ് അറിയാനുള്ളത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക