Image

കേന്ദ്ര സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന്‌ പുറത്താക്കാന്‍ ആഹ്വാനം ചെയ്‌ത്‌ കെജ്‌രിവാള്‍

Published on 10 March, 2019
കേന്ദ്ര സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന്‌ പുറത്താക്കാന്‍ ആഹ്വാനം ചെയ്‌ത്‌  കെജ്‌രിവാള്‍
ന്യൂദല്‍ഹി: രാജ്യത്ത്‌ പൊതുതെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന്‌ പുറത്താക്കാന്‍ ജനങ്ങളോട്‌ ആഹ്വാനം ചെയ്‌ത്‌ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാള്‍.

നമ്മുടെ ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ ശക്തിയായ ജനങ്ങളിലേക്ക്‌ കാര്യങ്ങള്‍ എത്തിയിരിക്കുകയാണ്‌. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഏകാധിപത്യ ഫെഡറല്‍ വിരുദ്ധ സര്‍ക്കാരിനെ പുറത്താക്കാന്‍ സമയമായി.

നോട്ടുനിരോധനം, തൊഴിലവസരങ്ങള്‍, മതസൗഹാര്‍ദം ഇല്ലാതാക്കിയത്‌ തുടങ്ങിയവയെ കുറിച്ച്‌ ഉത്തരങ്ങള്‍ തേടാന്‍ സമയമായിരിക്കുകയാണ്‌. കെജ്‌രിവാള്‍ ട്വീറ്റ്‌ ചെയ്‌തു.

മെയ്‌ 12ന്‌ ആറാം ഘട്ടത്തിലാണ്‌ ദല്‍ഹിയിലെ ഏഴ മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ്‌ നടക്കുന്നത്‌. 



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക