Image

പാസ്റ്റര്‍ പി. ഫിലിപ്പിന്റെ സംസ്‌കാരം മാര്‍ച്ച് 16 ശനിയാഴ്ച

നിബു വെള്ളവന്താനം Published on 10 March, 2019
പാസ്റ്റര്‍ പി. ഫിലിപ്പിന്റെ സംസ്‌കാരം മാര്‍ച്ച് 16 ശനിയാഴ്ച
ന്യുയോര്‍ക്ക്: വടക്കേ അമേരിക്കയിലെ പെന്തക്കോസ്ത് സഭയുടെ സീനിയര്‍ ശുശ്രൂഷകന്മാരില്‍ ഒരാളും ഐ. പി. സി. ഈസ്റ്റേണ്‍ റീജിയന്‍ മുന്‍ പ്രസിഡന്റുമായ പാസ്റ്റര്‍ പി. ഫിലിപ്പിന്റെ (85) സംസ്‌കാരം മാര്‍ച്ച് 16 ശനിയാഴ്ച നടത്തും.

പത്തനാപുരം പിറവമണ്ണില്‍ പരേതരായ എം.സി. ഫിലിപ്പ്-മറിയാമ്മ ദമ്പതികളുടെ പുത്രനാണ്. വിശ്രമജീവിതം നയിച്ചുവരവെ അറ്റ്‌ലാന്റയില്‍ മകന്റെ വസതിയില്‍ വെച്ച് മാര്‍ച്ച് 8-നായിരുന്നു അന്ത്യം.

അരനൂറ്റാണ്ടുകാലമായി അമേരിക്കയില്‍ കുടിയേറിപാര്‍ത്ത്ദൈവവേലയില്‍ വ്യാപൃതനായിരുന്ന പാസ്റ്റര്‍ പി.ഫിലിപ്പ് ഐ.പി.സി ന്യൂജേഴ്‌സി ചര്‍ച്ചിന്റെ ശുശ്രൂഷകനായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നു. .

ഭാര്യ: പൊന്നമ്മ ഫിലിപ്പ്. മക്കള്‍: ബെഞ്ചമിന്‍ ഫിലിപ്പ് ( അറ്റ്‌ലാന്റ), വില്യം ഫിലിപ്പ് ( ന്യൂയോര്‍ക്ക്), മേരി ജോര്‍ജ്ജ് ( ന്യൂജേഴ്‌സി).

മെമ്മോറിയല്‍ സര്‍വീസ് മാര്‍ച്ച് 15 വെള്ളി വൈകിട്ട് 6 മുതല്‍ 9 വരെ

ഹോം ഗോയിംഗ് സര്‍വീസ് മാര്‍ച്ച് 16 ശനിയാഴ്ച രാവിലെ 9 മുതല്‍ 11 വരെ: എബനേസര്‍ ഫുള്‍ ഗോസ്പല്‍ അസംബ്ലി, 136 സണ്‍സെറ്റ് റോഡ്, ബ്ലോവല്റ്റ്, ന്യു യോര്‍ക്ക്-10913
സംസ്‌കാരം ബ്രിക്ക് ചര്‍ച്ച് സെമിത്തെരി, 221 ബ്രിക്ക് ചര്‍ച്ച് റോഡ്, സ്പ്രിംഗ് വാലി, ന്യു യോര്‍ക്ക്-10977

പാസ്റ്റര്‍ പി. ഫിലിപ്പിന്റെ സംസ്‌കാരം മാര്‍ച്ച് 16 ശനിയാഴ്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക