Image

വ്യാജ യൂണിവേഴ്‌സിറ്റി: കൂടുതല്‍ അറസ്റ്റ്; ദയനീയ കഥകള്‍

Published on 10 March, 2019
വ്യാജ യൂണിവേഴ്‌സിറ്റി: കൂടുതല്‍ അറസ്റ്റ്; ദയനീയ കഥകള്‍
ഡിട്രോയിറ്റ്: ഇമ്മിഗ്രേഷന്‍ അധിക്രുതര്‍ സ്ഥാപിച്ച വ്യാജ യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നതിനു കൂടുതല്‍ വിദ്യാര്‍ഥികളെ ഇമ്മിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് അറസ്റ്റു ചെയ്തു. അറസ്റ്റ് പേടിച്ചു പലരും നാട്ടിലേക്കു മടങ്ങി. വലിയ തുക ലോണ്‍ എടൂത്ത് പഠിക്കാന്‍ എത്തിയവരാണ് അവരില്‍ പലരും.
അറസ്റ്റിലായ പലരും ജയിലില്‍ നരക സമാനമായ ജീവിതമാണു നയിക്കുന്നത്. പലരും വെജിടേറിയനാന്. പക്ഷെ വെജിറ്റേറിയന്‍ ഭക്ഷണം ജയിലില്‍ കിട്ടുക വിഷമകരം. മതിയായ ഭക്ഷണമില്ലാതെ പലരുംകാറ്റു പോയ ബലൂണ്‍ പോലെ വാടിത്തളര്‍ന്നു.
പ്രസവിച്ച് ഒരു മാസം പ്രായമായ കുഞ്ഞിനെ വിട്ടിട്ട് അമ്മയെ അറസ്റ്റ് ചെയ്ത് ജയിലിലാക്കി.
മറ്റൊരു വിദ്യാര്‍ഥി നിശ്ചയിച്ച വിവാഹം റദ്ദാക്കി. അറസ്റ്റ് ചെയ്ത് ഇന്ത്യയിലേക്കയക്കുന്ന സാഹചര്യം വന്നാല്‍ പിന്നെ വിവാഹം പ്രശ്‌നമാകുമല്ലോ.
അറസ്റ്റിലായവരില്‍ മിക്കവരും തെലുങ്കരാണ്. പക്ഷെ അവരെ പറ്റി വ്യക്തമായ വിവരം ലഭിക്കുന്നില്ലെന്നു തെലുഗു സംഘടനകള്‍ പരാതിപ്പെടുന്നു.
മിഷിഗണ്‍ കേന്ദ്രമായ ഫാമിംഗ്ടണ്‍ എന്ന വ്യാജ യൂണിവേഴ്‌സിറ്റിയില്‍ 600-ല്‍ പരം പേരാണു ചേര്‍ന്നത്. ഇതില്‍ 161 പേരെ അറസ്റ്റു ചെയ്തു.മറ്റുള്ളവര്‍ക്കെതിരെയും നടപടി തുടരുന്നു.
മിക്ക വിദ്യാര്‍ഥികളും വ്യാജ യൂണിവേഴ്‌സിറ്റി എന്നറിഞ്ഞല്ല അവിടെ ചേര്‍ന്നത്. എന്നാല്‍ ഇമ്മിഗ്രേഷന്‍ അധിക്രുതര്‍ അതു നിഷേധിക്കുന്നു. ക്ലാസൊന്നും അവിടെ ഇല്ലായിരുന്നു. വിസ നീട്ടി കിട്ടാനും ജോലി തുടരാനുമാണു വിദ്യാര്‍ഥികള്‍ ചേര്‍ന്നതെന്നാനു അധിക്രുതര്‍ പറയുന്നത്
Join WhatsApp News
ജൂനിയറും കൂണ്ടാമിണ്ടിയും 2019-03-11 04:35:13
ജൂനിയര്‍ ഇന്ത്യയില്‍ വന്നു അപ്പര്‍ത്മെന്റ് പണിയാന്‍ $$$ തെണ്ടിയപോള്‍ കൂ നിന്ന് പണം കൊടുത്ത ഇന്ത്യക്കാര്‍ എവിടെ പോയി. ഇവിടെ കുറെ വിവരംകെട്ട മലയാളികളും കൂടെ ഉണ്ട്. ഇവരുടെ നേതാവും മക്കളും ജയിലില്‍ പോകുമ്പോള്‍ ഇവന്‍ ഒക്കെ എന്ത് ചെയ്യും.
ഡൊണാൾഡ് 2019-03-11 13:18:22
 ഒരിക്കലും വ്യാജ യുണിവേഴ്‌സിറ്റ് തുടങ്ങരുത് . ഇരുപത്തിയഞ്ചു മില്യൺ കൊടുത്താ ഞാൻ അതൊതുക്കിയത് 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക