Image

പ്രസിഡന്റ് തെരഞ്ഞെടുപ്പ്: അഭിപ്രായ സര്‍വ്വേയില്‍ ജോ ബൈഡന്‍ മുന്നില്‍

Published on 11 March, 2019
പ്രസിഡന്റ് തെരഞ്ഞെടുപ്പ്: അഭിപ്രായ സര്‍വ്വേയില്‍ ജോ ബൈഡന്‍ മുന്നില്‍
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ആദ്യ പ്രൈമറിയായ അയോവ കോക്കസില്‍മുന്‍ യുഎസ് വൈസ് പ്രസിഡന്റ് ജോ ബൈഡന്‍ മുന്നില്‍. സെനറ്റര്‍ ബെര്‍ണി സാന്‍ഡേഴ്സ് രണ്ടാം സ്ഥാനക്കാരനായി തൊട്ടു പിന്നിലുണ്ട്. സിഎന്‍എന്‍, മീഡിയോ കോം എന്നിവര്‍ സംയുക്തമായി നടത്തിയ അയോവ ഡമോക്രാറ്റുകള്‍ക്കിടയില്‍ നടത്തിയ അഭിപ്രായ സര്‍വ്വേയിലാണ് ഇരുവരും മുന്നിലെത്തിയത്. എന്നാല്‍ബൈഡന്‍ഇതു വരെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചിട്ടില്ല.

വേട്ടെടുപ്പില്‍ പങ്കെടുത്ത 65 ശതമാനം പേരാണ് എഴുപത്താറുകാരനായ ബൈഡന്‍ യുഎസ് പ്രസിഡന്റ് ആകാന്‍ യോഗ്യനെന്ന് അഭിപ്രായപ്പെട്ടത്. അദ്ദേഹത്തിന്റെ ഭരണനൈപുണ്യവും പ്രവര്‍ത്തനപരിചയവുമാണ് ഭൂരിപക്ഷവും എടുത്തു കാണിച്ചത്. 2009 മുതല്‍ 2017 വരെയാണ് യുഎസിന്റെ 47-ാം വൈസ് പ്രസിഡന്റായി ബൈഡന്‍ അധികാരത്തിലിരുന്നത്. 1973 മുതല്‍ 2009 വരെ ഡെല്‍വറില്‍ നിന്നുള്ള സെനറ്റംഗം കൂടിയായിരുന്നു ബൈഡന്‍.

കാലിഫോര്‍ണിയ സെനറ്റര്‍ കമല ഹാരിസ്, മാസച്ചുസെറ്റ്‌സ് സെനറ്റര്‍ എലിസബത്ത് വാറണ്‍, മിനസൊട്ട സെനറ്റര്‍ ആമി ക്ലൊബുഷര്‍, ന്യു ജെഴ്‌സി സെനറ്റര്‍ കോറി ബുക്കര്‍ എന്നിവരാണ് യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനത്തുള്ളത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക