Image

ഡാളസ് സൗഹൃദ വേദി മനോജ് കെ ജയന്‍ ഷോ 2019 ടിക്കറ്റ് വിതരണം കിക്ക് ഓഫ് നടത്തി

എബി മക്കപ്പുഴ Published on 11 March, 2019
ഡാളസ്  സൗഹൃദ വേദി  മനോജ് കെ ജയന്‍ ഷോ 2019  ടിക്കറ്റ് വിതരണം കിക്ക്  ഓഫ്   നടത്തി
ഡാളസ്: മാര്‍ച്ച് 10  ഞയറാഴ്ച  അഞ്ചു മണിക്ക് ഡാളസ് സൗഹൃദ വേദി    റോസ്‌മൈഡ് റിക്രിയേഷന്‍ സെന്ററില്‍ വിളിച്ചു കൂട്ടിയ  യോഗത്തില്‍ വെച്ച് മനോജ് കെ ജയന്‍ ഷോ 2019  ടിക്കറ്റ് വിതരണം കിക്ക്  ഓഫ്   നടത്തി.

ഡാളസ് സൗഹൃദ വേദിയുടെ ട്രഷറര്‍ ശ്രീ. ബാബു വറുഗീസ് ഡാളസിലെ പ്രസിദ്ധ ഗായകന്‍ ശ്രീ. സുകു വറുഗീസിന് മനോജ് കെ ജയന്‍ ഷോ 2019  ആദ്യ ടിക്കറ്റ് നല്‍കി വിതരണം തുടക്കമിട്ടു.

മനോജ്  കെ ജയന്‍ ഷോ 2019 ഡാലസില്‍ ഏപ്രില്‍ 27 ശനിയാഴ്ച വൈകിട്ട് ആറു മണിക്ക് ഫാര്‍മേഴ്‌സ് ബ്രാഞ്ചിലുള്ള സെന്റ് മേരിസ് ചര്‍ച്ചിന്റെ ഓഡിറ്റോറിയത്തില്‍ വെച്ചാണ് നടക്കുക.  താര ആര്‍ട്‌സ് അമേരിക്കയില്‍ എത്തിക്കുന്ന ഈ ടീമില്‍ മനോജ് ജയനെ കൂടാതെ കേരളത്തിലെ പ്രശസ്ത നര്‍ത്തികിമാരായ പാരീസ് ലക്ഷ്മി, ദേവി ചന്ദന, ഹാസ്യ സാമ്പ്രാട്ടു  ജയരാജ് വാരിയര്‍, ശ്രോതാക്കള്‍ ഏറെ ഇഷ്ടപ്പെടുന്ന രവി ശങ്കര്‍, മിസ് സുമി അരവിന്ദ് എന്നിവരും ചേര്‍ന്നാണ് ഷോ അവതരിപ്പിക്കുന്നത്.   
ഡാളസ് സൗഹൃദ വേദിയുടെ ചാരിറ്റി ഫണ്ട് ശേഖരണാര്‍ത്ഥമാണ് ഈ പരിപാടി നടത്തുന്നത്.  

എബി മക്കപ്പുഴ

ഡാളസ്  സൗഹൃദ വേദി  മനോജ് കെ ജയന്‍ ഷോ 2019  ടിക്കറ്റ് വിതരണം കിക്ക്  ഓഫ്   നടത്തിഡാളസ്  സൗഹൃദ വേദി  മനോജ് കെ ജയന്‍ ഷോ 2019  ടിക്കറ്റ് വിതരണം കിക്ക്  ഓഫ്   നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക