Image

നരേന്ദ്രമോഡിയുടെ നോട്ട്‌ നിരോധനം റിസര്‍വ്‌ ബാങ്കിന്റെ അനുമതിയില്ലാതെയെന്ന്‌ വിവരാവകാശരേഖ

Published on 11 March, 2019
നരേന്ദ്രമോഡിയുടെ നോട്ട്‌ നിരോധനം റിസര്‍വ്‌ ബാങ്കിന്റെ അനുമതിയില്ലാതെയെന്ന്‌ വിവരാവകാശരേഖ
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോഡി നോട്ട്‌ നിരോധിച്ചത്‌ റിസര്‍വ്‌ ബാങ്കിന്റെ അനുമതി ഇല്ലാതെയെന്ന്‌ വിവരാവകാശരേഖ.

നോട്ട്‌ നിരോധന പ്രഖ്യാപനത്തിന്‌ രണ്ടര മണിക്കൂര്‍ മുന്‍പ്‌ മാത്രമാണ്‌ നോട്ട്‌ നിരോധനം സംബന്ധിച്ച നിര്‍ദ്ദേശം റിസര്‍വ്‌ ബാങ്ക്‌ ബോര്‍ഡിന്‌ ലഭിച്ചതെന്ന്‌ രേഖയിലുണ്ട്‌. 2016 നവംബര്‍ എട്ടിനാണ്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട്‌ നിരോധനം പ്രഖ്യാപിച്ചത്‌.

ഡിസംബര്‍ 16 നാണ്‌ സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന്‌ റിസര്‍വ്‌ ബാങ്ക്‌ അംഗീകാരം നല്‍കിയത്‌. അതായത്‌, 500 രൂപ, 1000 രൂപ നോട്ടുകള്‍ നിരോധിച്ചതിന്‌ 38 ദിവസങ്ങള്‍ക്ക്‌ ശേഷം.

വിവരാവകാശ നിയമം പ്രകാരം ഉന്നയിച്ച ചോദ്യത്തിന്‌ മറുപടിയായാണ്‌ വിവരങ്ങള്‍ റിസര്‍വ്‌ ബാങ്ക്‌ നല്‍കിയത്‌. നോട്ട്‌ നിരോധനത്തിന്‌ 28 മാസങ്ങള്‍ക്ക്‌ ശേഷമാണ്‌ 2016 നവംബര്‍ എട്ടിന്‌ വൈകിട്ട്‌ 5.30 നുളള റസര്‍വ്‌ ബാങ്ക്‌ ബോര്‍ഡ്‌ മീറ്റിങിന്‍റെ വിവരങ്ങള്‍ പുറത്തുവരുന്നത്‌.

അന്ന്‌ രാത്രി എട്ട്‌ മണിക്കാണ്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട്‌ നിരോധനം പ്രഖ്യാപിച്ചത്‌.

വിവരാവകാശ പ്രവര്‍ത്തകന്‍ വെങ്കിടേഷ്‌ നായിക്കാണ്‌ റിസര്‍വ്‌ ബാങ്ക്‌ ബോര്‍ഡ്‌ യോഗ വിവരങ്ങള്‍ വിവരാവകാശ നിയമ പ്രകാരം ആവശ്യപ്പെട്ടുകൊണ്ട്‌ അപേക്ഷ നല്‍കിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക