Image

2019 ലോക്സഭാ തെരഞ്ഞെടുപ്പ്: ഒറ്റ വോട്ടര്‍ക്കുവേണ്ടി ബൂത്തൊരുക്കി അരുണാചല്‍പ്രദേശ്

Published on 11 March, 2019
2019 ലോക്സഭാ തെരഞ്ഞെടുപ്പ്: ഒറ്റ വോട്ടര്‍ക്കുവേണ്ടി ബൂത്തൊരുക്കി അരുണാചല്‍പ്രദേശ്
പതിനേഴാമത് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടിങ് ഏപ്രില്‍ 11നാണ് നടക്കുന്നത്. അരുണാചല്‍ പ്രദേശിലും ഇതേദിവസം തന്നെയാണ് വോട്ടിങ്. 7.94 ലക്ഷം വോട്ടര്‍മാരുളള അരുണാചലില്‍ ഈ ഒരു ദിവസം ഒരു വോട്ടര്‍ക്കു വേണ്ടി ബൂത്തൊരുക്കാന്‍ ഒരുങ്ങുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍.

അരുണാചലിലെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ പ്രസ്താവ പ്രകാരം മാലോഗാമിലെ ബൂത്തില്‍ ഒരേയൊരു വനിതാ വോട്ടര്‍ മാത്രമാണുളളത്. ഇവര്‍ക്കു വേണ്ടിയാണ് കമ്മീഷന്‍ പോളിങ് ബൂത്തൊരുക്കുന്നത്.


രാജ്യത്ത് ഏഴു ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടത്തുക ആദ്യ ഘട്ടത്തില്‍ ഏപ്രില്‍ 11ന് തിരഞ്ഞെടുപ്പിന് തുടക്കമാകും. എന്നാല്‍ കേരളത്തില്‍ മൂന്നാം ഘട്ടത്തില്‍ ഏപ്രില്‍ 23നാണ് തിരഞ്ഞെടുപ്പ് നടക്കുക. മെയ് 23നാണ് വോട്ടെണ്ണല്‍. കേരളത്തിലെ 20 മണ്ഡലങ്ങളിലേക്കും ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക