Image

ലോക്‌സഭാ തെരഞ്ഞെടുപ്പ്; ഇത്തവണ കന്നിവോട്ട് ചെയ്യാനെത്തുന്നത് 1.5 കോടി വോട്ടര്‍മാര്‍

Published on 11 March, 2019
ലോക്‌സഭാ തെരഞ്ഞെടുപ്പ്; ഇത്തവണ കന്നിവോട്ട് ചെയ്യാനെത്തുന്നത് 1.5 കോടി വോട്ടര്‍മാര്‍

ന്യൂഡല്‍ഹി: ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ ഇത്തവണ കന്നിവോട്ട് ചെയ്യാനെത്തുന്നത് 1.5 കോടി വോട്ടര്‍മാര്‍. ഏപ്രില്‍ പതിനൊന്നിനാണ് പല ഘട്ടങ്ങളിലായി നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം.

18-19 വയസുള്ള യുവവോട്ടര്‍മാര്‍ ആകെ വോട്ടര്‍മാരുടെ 1.66 ശതമാനം വരും. ഈ വര്‍ഷം ജനുവരി ഒന്നിന് 18 വയസ് തികഞ്ഞ എല്ലാവര്‍ക്കും വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അവസരം ലഭിക്കും. 2019 ജനുവരിയില്‍ പ്രസിദ്ധീകരിച്ച ഇറോളുകള്‍ പ്രകാരം രാജ്യത്തെ മൊത്തം വോട്ടര്‍മാരുടെ എണ്ണം 900 ദശലക്ഷം വരും. 2014ല്‍ 814.5 ദശലക്ഷം വോട്ടര്‍മാരാണുണ്ടായിരുന്നത്. 84 ദശലക്ഷം വോട്ടര്‍മാരുടെ വര്‍ധനവാണ് ഇത് സൂചിപ്പിക്കുന്നത്.15 ദശലക്ഷം വോട്ടര്‍മാര്‍ 18നും 19 നും ഇടയില്‍ പ്രായമുള്ളവരാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക