Image

ഏഷ്യന്‍ സമൂഹത്തിന്റെ സംഭാവനകള്‍ നിസ്തുലം: റിബേക്ക റൈന്‍ ഹാര്‍ട്ട്

ജോയിച്ചന്‍ പുതുക്കുളം Published on 11 March, 2019
ഏഷ്യന്‍ സമൂഹത്തിന്റെ സംഭാവനകള്‍ നിസ്തുലം: റിബേക്ക റൈന്‍ ഹാര്‍ട്ട്
ഫിലഡല്‍ഫിയ: ഏഷ്യന്‍ സമൂഹത്തിന്റെ സംഭാവനകള്‍ നിസ്തുലമാണെന്നു സിറ്റി കണ്‍ട്രോളര്‍ റിബേക്ക റൈന്‍ ഹാര്‍ട്ട് പ്രസ്താവിച്ചു. ഏഷ്യന്‍ അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് യു.എസ്.എയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 5-നു സിയോള്‍ റാബോര്‍ റസ്റ്റോറന്റ് ബാങ്ക്വറ്റ് ഹാളില്‍ നടന്ന സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അവര്‍.

ഫസ്റ്റ് ഡപ്യൂട്ടി കണ്‍ട്രോളര്‍ കെല്ലന്‍ വൈറ്റ് തന്റെ പ്രസംഗത്തില്‍ ഏഷ്യന്‍ സമൂഹവുമായി കൂടുതല്‍ അടുത്ത് പ്രവര്‍ത്തിക്കുന്നതിനു ഇത്തരം സമ്മേളനങ്ങള്‍ പ്രയോജനപ്പെടുമെന്നു അറിയിച്ചു. സിറ്റി കണ്‍ട്രോളര്‍ ഓഫീസിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിനു മുന്‍കൈ എടുക്കുമെന്നും തദവസരത്തില്‍ അറിയിച്ചു.

ഏഷ്യന്‍ ഫെഡറേഷന്‍ സ്ഥാപക ചെയര്‍മാന്‍ ഡോ. മാന്‍സു പാര്‍ക്കിന്റെ നേതൃത്വത്തില്‍ നടന്ന സമ്മേളനത്തില്‍ ചൈനീസ്, കൊറിയന്‍, വിയറ്റ്‌നാം, കംബോഡിയ, തായ്‌ലന്റ്, സിംഗപ്പൂര്‍, മലേഷ്യ, ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

ഏഷ്യന്‍ ഫെഡറേഷന്‍ വൈസ് ചെയര്‍മാന്‍ അലക്‌സ് തോമസ്, ഡയറക്ടര്‍ ജോബി ജോര്‍ജ് എന്നിവര്‍ ഇന്ത്യന്‍ സമൂഹത്തെ പ്രതിനിധീകരിച്ച് സംസാരിച്ചു.

ഏഷ്യന്‍ സമൂഹത്തിന്റെ സംഭാവനകള്‍ നിസ്തുലം: റിബേക്ക റൈന്‍ ഹാര്‍ട്ട്ഏഷ്യന്‍ സമൂഹത്തിന്റെ സംഭാവനകള്‍ നിസ്തുലം: റിബേക്ക റൈന്‍ ഹാര്‍ട്ട്ഏഷ്യന്‍ സമൂഹത്തിന്റെ സംഭാവനകള്‍ നിസ്തുലം: റിബേക്ക റൈന്‍ ഹാര്‍ട്ട്ഏഷ്യന്‍ സമൂഹത്തിന്റെ സംഭാവനകള്‍ നിസ്തുലം: റിബേക്ക റൈന്‍ ഹാര്‍ട്ട്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക