Image

രാഷ്ട്രീയ പാര്‍ട്ടികളുടെ സോഷ്യല്‍ മീഡിയ ഉള്ളടക്കം കര്‍ശനമായി നിരീക്ഷിക്കാന്‍ തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍

Published on 11 March, 2019
രാഷ്ട്രീയ പാര്‍ട്ടികളുടെ സോഷ്യല്‍ മീഡിയ ഉള്ളടക്കം കര്‍ശനമായി നിരീക്ഷിക്കാന്‍ തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍
ദില്ലി: രാഷ്ട്രീയ പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥികളുടെയും സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചരണം കര്‍ശനമായി നിരീക്ഷിക്കാന്‍ തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍.

തിരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനത്തെ വികലമാക്കുന്ന ഏതെങ്കിലും ഉള്ളടക്കങ്ങളോ, സമൂഹത്തിലെ ശാന്തിയും സമാധാനവും കളങ്കപ്പെടുത്തുന്ന തരത്തിലുള്ള പ്രചരണങ്ങളോ സോഷ്യല്‍ മീഡിയ വഴി ഷെയര്‍ ചെയ്‌താല്‍ ശക്തമായ നടപടിയെടുക്കാനാണ്‌ തീരുമാനം.

കൂടാതെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇതാദ്യമായി സോഷ്യല്‍ മീഡിയ ഭീമന്‍മാരായ ഫേസ്‌ബുക്ക്‌, ട്വിറ്റര്‍, ഗൂഗിള്‍ എന്നിവര്‍ തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ തിരഞ്ഞെടുപ്പ്‌ സംബന്ധിച്ച കാര്യങ്ങള്‍ വെരിഫൈ ചെയ്‌ത മാത്രമേ ഷെയര്‍ ചെയ്യുകയുള്ളൂവെന്നും ഇതിനായി തിരഞ്ഞെടുപ്പ്‌ കമ്മീഷനോട്‌ ചേര്‍ന്ന്‌ പ്രവര്‍ത്തിക്കുമെന്നും അറിയിച്ചു.

കഴിഞ്ഞ വര്‍ഷം അമേരിക്ക ആസ്ഥാനമായുള്ള മൂന്ന്‌ കമ്പനികള്‍ ജനപ്രാതിനിധ്യ നിയമത്തിലെ 126ാം ചട്ടം അവലോകനം നടത്തി ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എല്ലാവിധ സഹായങ്ങളും നല്‍കാമെന്ന്‌ തിരഞ്ഞെടുപ്പ്‌ കമ്മീഷന്‌ രേഖാമൂലമുള്ള ഒരു കത്ത്‌ നല്‍കിയിരുന്നു.

ഈ ധാരണ പ്രകാരം മൊബൈല്‍ അസോസിയേഷന്‍ ഓഫ്‌ ഇന്ത്യയുടെ ജീവനക്കാര്‍, സോഷ്യല്‍ മീഡിയ കമ്പനികള്‍ അല്ലെങ്കില്‍ 'ഇടനിലക്കാര്‍' തുടങ്ങിയവര്‍ അവരുടെ ഉപയോക്താക്കള്‍ക്കായി തിരഞ്ഞെടുപ്പ്‌ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ അറിയിക്കാനുള്ള അവബോധ പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം തന്നെ ആരംഭിച്ച്‌ കഴിഞ്ഞു.

തിരഞ്ഞെടുപ്പിനിടെയുള്ള നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, പ്രത്യേകിച്ചും വോട്ടെടുപ്പിന്‌ മുന്നോടിയുള്ള 48 മണിക്കൂര്‍ നിശബ്ദ പ്രചരണ സമയമടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തനങ്ങള്‍ എല്ലാം തന്നെ ഈ ക്യാംപെയിനില്‍ അടങ്ങിയിരിക്കുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക