Image

തീരുമാനം പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം ഉള്‍കൊണ്ട് കെ.എം. മാണി

Published on 11 March, 2019
തീരുമാനം പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം ഉള്‍കൊണ്ട് കെ.എം. മാണി

കോട്ടയം: കോട്ടയം ലോക്‌സഭാ സീറ്റ് തോമസ് ചാഴിക്കാടന് നല്‍കാന്‍ തീരുമാനിച്ചത് പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം ഉള്‍കൊണ്ടാണെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം മാണി. 

എല്ലാവരുടെയും പിന്തുണ തോമസ് ചാഴിക്കാടന് ലഭിക്കും.  പി.ജെ ജോസഫ് ഉന്നതനായ നേതാവാണ്. അദ്ദേഹം ഈ തീരുമാനം ഉള്‍കൊള്ളും. ജോസഫുമായും മറ്റ് നേതാക്കന്മാരുമായും താന്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും കെ.എം മാണി വ്യക്തമാക്കി. 

കോട്ടയത്ത് തോമസ് ചാഴിക്കാടനെ മത്സരിപ്പിക്കാനുള്ള തീരുമാനത്തില്‍ കടുത്ത അമര്‍ഷമുണ്ടെന്ന് പി.ജെ ജോസഫ് നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തൊട്ടുപിന്നാലെയാണ് കെ.എം മാണി മാധ്യമങ്ങളോട് പ്രതികരിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക