Image

രോഷാകുലനായി ജോസഫ്; കടുത്ത തീരുമാനം ഉടനെയെന്ന് സൂചന

കല Published on 11 March, 2019
രോഷാകുലനായി ജോസഫ്; കടുത്ത തീരുമാനം ഉടനെയെന്ന് സൂചന

ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ച സംഭവത്തില്‍ രോഷാകുലനായി പ്രതികരിക്കുകയാണ് ജോസഫ്. അനുനയിക്കാന്‍ വിളിച്ച കോണ്‍ഗ്രസ് നേതൃത്വത്തോടും മുസ്ലിം ലീഗിന്‍റെ മധ്യസ്ഥരോടും കടുത്ത ഭാഷയില്‍ ജോസഫ് സംസാരിച്ചു എന്നാണ് അടുപ്പക്കാര്‍ പറയുന്നത്. തന്നെ അപമാനിച്ചു എന്ന വികാരമാണ് പി.ജെ ജോസഫിന്‍റേത്. 
ഇത്രയും നാള്‍ കേരള രാഷ്ട്രീയത്തില്‍ സജീവമായി നിന്നു. ഇനിയൊന്ന് ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കണമെന്നുണ്ട്... കോട്ടയത്ത് മത്സരിക്കാനുള്ള താത്പര്യം പ്രകടിപ്പിച്ചുകൊണ്ട് ജോസഫ് ഇങ്ങനെയാണ് പറഞ്ഞത്. എന്നാല്‍ കെ.എം മാണി പി.ജെ ജോസഫിനെ വെട്ടി നിരത്തി. 
തീരുമാനം പാര്‍ട്ടി തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കടത്തി പറഞ്ഞിരിക്കുകയാണ് പി.ജെ ജോസഫ്. മാണി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടും ഈ വിധത്തില്‍ ജോസഫ് പ്രതികരിച്ചത് അടുത്തതായി കടുത്ത നടപടിയിലേക്ക് പോകാനാണ് എന്നാണ് കേരളാ കോണ്‍ഗ്രസിനെ നിരീക്ഷിക്കുന്നവര്‍ കരുതുന്നത്. അങ്ങനെയെങ്കില്‍ ഇലക്ഷന് മുമ്പു തന്നെ ജോസഫ് പാര്‍ട്ടി വിടുകയും ഒരു പക്ഷെ കോട്ടയത്ത് മറ്റൊരു സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കുകയും ചെയ്തേക്കും. ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്ന് കേരളാ കോണ്‍ഗ്രസ് പാരമ്പര്യമുള്ള ഒരു സ്ഥാനാര്‍ഥി കൂടി കോട്ടയത്ത് ജോസഫിന്‍റെ നോമിനിയായി എത്തിയാല്‍ ഇപ്പോള്‍ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ തോമസ് ചാഴികാടിന്‍റെ സാധ്യത കുറയുമെന്ന് ഉറപ്പ്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക