Image

പല രാജ്യസഭാ എംപിമാരും പ്രവര്‍ത്തിക്കുന്നത് പെന്‍ഷന് വേണ്ടി; പി രാജീവിന് വോട്ട് ചോദിച്ച് മേജര്‍ രവി

Published on 11 March, 2019
പല രാജ്യസഭാ എംപിമാരും പ്രവര്‍ത്തിക്കുന്നത് പെന്‍ഷന് വേണ്ടി; പി രാജീവിന് വോട്ട് ചോദിച്ച് മേജര്‍ രവി

കൊച്ചി: പല രാജ്യസഭാ എം.പിമാരും പാര്‍ലമെന്റില്‍ പോകുന്നത് പെന്‍ഷന് വേണ്ടിയാണെന്ന് മേജര്‍ രവി. എന്നാല്‍ പി രാജീവ് രാജ്യസഭാ എം.പി എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയെന്നും മേജര്‍ രവി വ്യക്തമക്കി. എറണാകുളത്തെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായ പി രാജീവിന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു മേജര്‍ രവി. ബി.ജെ.പി അനുഭാവിയായി അറിയപ്പെട്ടിരുന്ന മേജര്‍ രവി ഇടത് വേദിയില്‍ സി.പി.എം സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വോട്ട് ചോദിച്ചത് പലര്‍ക്കും കൗതുകമായി.

പി രാജീവ് തനിക്ക് അനിയനെ പോലെയാണെന്ന് മേജര്‍ രവി പറഞ്ഞു. രാജ്യസഭാ എം.പി എന്ന നിലയില്‍ രാജീവ് നന്നായി പ്രവര്‍ത്തിച്ചു. രാജ്യസഭാ എം.പി എന്നാല്‍ ആരാണെന്ന് രാജീവ് കാണിച്ച് തന്നു. ലോക്‌സഭാംഗമായാലും രാജീവിന് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടാകും. അതുകൊണ്ട് മാത്രമാണ് താനീ വേദിയില്‍ വന്നത്.

താന്‍ ഒരു രാജ്യസ്‌നേഹിയാണ്. ജനങ്ങളെ സ്‌നേഹിക്കുന്ന ജനപ്രതിനിധികളെയാണ് തനിക്ക് ആവശ്യം. 798 ചോദ്യങ്ങളാണ് രാജീവ് പാര്‍ലമെന്റില്‍ നിരത്തിയത്. ഇന്നത്തെ രാജീവ് കാണിച്ച് തന്നു. ലോക്‌സഭാംഗമായാലും രാജീവിന് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടാകും. 

 രാജ്യസഭാ എം.പിമാരില്‍ പലര്‍ക്കും അഞ്ചും ആറും ദിവസമാണ് ഹാജറുള്ളത്. മികച്ച ഭൂരിപക്ഷത്തില്‍ രാജീവ് വിജയിച്ച് വരട്ടെ എന്നും മേജര്‍ രവി ആശംസിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക