Image

'ഇതില്‍ ആരാണ് ഞാന്‍'; തന്റെ പേരിലുള്ള വ്യാജ പോസ്റ്ററുകളെ ട്രോളി സലിം കുമാര്‍

Published on 11 March, 2019
'ഇതില്‍ ആരാണ് ഞാന്‍'; തന്റെ പേരിലുള്ള വ്യാജ പോസ്റ്ററുകളെ ട്രോളി സലിം കുമാര്‍

കോഴിക്കോട്: മലയാളത്തിലെ ട്രോള്‍ മീമുകളില്‍ ഏറ്റവും കൂടുതല്‍ പ്രത്യക്ഷപ്പെടുന്ന മുഖമാണ് നടന്‍ സലിം കുമാറിന്റെത്. സലിം കുമാര്‍ അഭിനയിച്ച സിനിമകളിലെ കഥാപാത്രങ്ങളും സംഭാഷണങ്ങളും ട്രോളുകള്‍ക്ക് വ്യാപകമായി ഉപയോഗിക്കാറുണ്ട്. എന്നാലിപ്പോള്‍ തന്റെ ഒരു സിനിമ ഡയലോഗ് ഉപയോഗിച്ച് സ്വയം ഒരു ട്രോളിറക്കിയിരിക്കയാണ് സലിം കുമാര്‍. കണ്ണൂരില്‍ പി ജയരാജന്റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് തന്റെ പേരില്‍ പ്രചരിക്കുന്ന രണ്ട് വ്യാജ പോസ്റ്ററുകള്‍ പങ്കുവെച്ചാണ് സലിംകുമാറിന്റെ ട്രോള്‍. തന്നെ കോണ്‍ഗ്രസ് അനുഭാവിയായും ഇടത് അനുഭാവിയായും ചിത്രീകരിക്കുന്ന പോസ്റ്ററുകള്‍ ഉപയോഗിച്ച് സലിംകുമാര്‍ ചോദിക്കുന്നു.. ഇതില്‍ ഏതാണ് ഞാന്‍.



സലിം കുമാറിനെ ഇടത് അനുഭാവിയാക്കി ചിത്രീകരിക്കുന്ന ആദ്യത്തെ പോസ്റ്ററില്‍ പി ജയരാജനെ മത്സരിപ്പിക്കുന്നത് സി.പി.എമ്മിന് ദേഷം ചെയ്യും എന്ന് സലിം കുമാര്‍ റയുന്നതായാണ് ഉള്ളത്. അതിനാല്‍ തന്നെ തന്റെയും കുടുംബത്തിന്റെയും വോട്ട് ഇത്തവണ യു.ഡി.എഫിനാണെന്നും പോസ്റ്ററില്‍ പറയുന്നു. രണ്ടാമത്തെ പോസ്റ്ററിലാകട്ടെ സലിംകുമാറിനെ കോണ്‍ഗ്രസ് അനുഭാവിയായാണ് ചിത്രീകരിക്കുന്നത്. ഇതില്‍ പി ജയരാജനെ പോലുള്ള രാഷ്ട്രീയക്കാരാണ് നമുക്ക് ആവശ്യമെന്നും പറയുന്നു.

ഇവ ശ്രദ്ധയില്‍പെട്ടപ്പോഴാണ് താരം പോസ്റ്റ് ഇട്ടത്. 'എന്റെ ചോദ്യം ഇതാണ്. ഇതില്‍ ആരാണ് ഞാന്‍ ?'  എന്ന കുറിപ്പോട് കൂടിയാണ് താരത്തിന്റെ ട്രോള്‍. മുന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്ന് തുറന്ന് പറഞ്ഞിട്ടുള്ളയാളാണ് ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ സലിം കുമാര്‍. താരത്തിന്റെ ട്രോള്‍ ആരാധകര്‍ ആഘോഷമാക്കിയിട്ടുണ്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക