Image

മോദി വെറും കമ്മിഷന്‍ ഏജന്റ്; രാജ്യം ഭരിക്കുന്നത് അംബാനിമാരും അദാനിമാരും: വിഎസ്

Published on 11 March, 2019
മോദി വെറും കമ്മിഷന്‍ ഏജന്റ്; രാജ്യം ഭരിക്കുന്നത് അംബാനിമാരും അദാനിമാരും: വിഎസ്
ആലപ്പുഴന്: നരേന്ദ്ര മോദി വെറുമൊരു കമ്മിഷന്‍ ഏജന്റ് മാത്രമാണെന്നു ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന്‍. അംബാനിമാരും അദാനിമാരുമാണ് രാജ്യം ഭരിക്കുന്നത്. തീവ്ര ഹിന്ദുത്വ ശക്തികളുടെ കളിപ്പാവയാണു പ്രധാനമന്ത്രി. നോട്ട് നിരോധനം പോലുള്ള നടപടികളിലൂടെ സാമ്പത്തിക രംഗം തകര്‍ന്നു. കര്‍ഷകരുടെയും തൊഴിലാളികളുടെയും നടുവൊടിച്ചു. അവര്‍ സ്വാഭാവികമായും പ്രക്ഷോഭത്തിലാണ്. 

സൈനികരും അരക്ഷിതരാണ്. രാജ്യത്തിന്റെ സുരക്ഷ ശിഥിലമായി. അതിര്‍ത്തി കാക്കുന്ന പട്ടാളക്കാരുടെ പേരിലാണ് രാജ്യം കണ്ട ഏറ്റവും വലിയ അഴിമതി നടന്നത്. റഫാല്‍ ഇടപാടിലെ അഴിമതി ഓരോന്നായി പുറത്തു വരുന്നു.ഈ സര്‍ക്കാരിനെ താഴെയിറക്കാന്‍ ഓരോ സംസ്ഥാനത്തും ഇടതുപക്ഷം തന്ത്രങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. എല്‍ഡിഎഫ് ലോക്‌സഭാ മണ്ഡലം കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു വിഎസ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക