Image

മുസ്‌ലീം ലിഗിന്‌ പുതിയ സാരഥികള്‍; എം.കെ മുനീര്‍ സ്ഥാനം ഒഴിഞ്ഞു

Published on 05 July, 2011
മുസ്‌ലീം ലിഗിന്‌ പുതിയ സാരഥികള്‍; എം.കെ മുനീര്‍ സ്ഥാനം ഒഴിഞ്ഞു
തിരുവനന്തപുരം: മുസ്‌ലീം ലീഗ്‌ പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. രണ്ടുപേരെ ജനറല്‍ സെക്രട്ടറിമാരായി നിയമിച്ചു. ഇ.ടി. മുഹമ്മദ്‌ ബഷീറിനെയും .െക.പി.എ മജീദ്‌ എന്നിവരാണ്‌ അവര്‍. നിലവിലുള്ള ജനറല്‍ സെക്രട്ടറി എം.കെ മുനീര്‍ സ്ഥാനം ഒഴിഞ്ഞു.കെ.പി.എ മജീദിന്‌ സംഘടന കാര്യങ്ങളുടെയും ഇ.ടി. മുറമ്മദ്‌ ബഷീറിന്‌ പൊതുകാര്യങ്ങളുടെയും ചുമതല വഹിക്കുമെന്ന്‌ ലീഗ്‌ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ്‌ പി.കെ കുഞ്ഞാലിക്കുട്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈസ്‌ പ്രസിഡന്റുമാരായി കെ.എന്‍ മുഹമ്മദ്‌ കുഞ്ഞി കണ്ണൂര്‍, എ.മുഹമ്മദ്‌ ആലപ്പുഴ എന്നിവരെ തെരഞ്ഞെടുത്തു. കുട്ടി അഹമ്മദ്‌ കുട്ടി, എം.സി മായിന്‍ഹാജി, പി.എം.എ സലാം, എം.ഐ തങ്ങള്‍ എന്നിവര്‍ സെക്രട്ടറിമാരായിരിക്കും. എം.എ മുഹമ്മദ്‌ ജമാല്‍ വയാനട്‌, പി.കെ അബ്ദുല്‍ഖാദര്‍ മൗലവി കണ്ണൂര്‍, കളത്തില്‍ അബ്ദുല്ല പാലക്കാട്‌ എന്നിവരാണ്‌ സെക്രട്ടറിയേറ്റ്‌ അംഗങ്ങള്‍. ഇന്ന്‌ തിരുവനന്തപുരത്ത്‌ ചേര്‍ന്ന ലീഗ്‌ പ്രവര്‍ത്തക സമിതിയോഗത്തിലാണ്‌ തെരഞ്ഞെടുപ്പ്‌ നടന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക