Image

ഏത്യോപ്യന്‍ വിമാനാപകടത്തില്‍ മരിച്ചവരില്‍ ടെന്നിസ്സിയില്‍ നിന്നുള്ള ഇന്ത്യന്‍ വനിതാ ഡോക്ടര്‍ മനിഷയും

പി.പി. ചെറിയാന്‍ Published on 12 March, 2019
ഏത്യോപ്യന്‍ വിമാനാപകടത്തില്‍ മരിച്ചവരില്‍ ടെന്നിസ്സിയില്‍ നിന്നുള്ള ഇന്ത്യന്‍ വനിതാ ഡോക്ടര്‍ മനിഷയും
ടെന്നിസ്സി: മാര്‍ച്ച് 11നുണ്ടായി എത്യോപ്യന്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ട 157 യാത്രക്കാരില്‍ ടെന്നിസ്സി സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി ഇന്റേണല്‍ മെഡിസിന്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ റസിഡന്റ് ഫിസിഷ്യന്‍ ഡോ.മനിഷയും ഉള്‍പ്പെടുന്നതായി ഇന്ത്യന്‍ വിദേശകാര്യ വകുപ്പ് വക്താവ് അറിയിച്ചു.

നെയ്‌റോബില്‍ താമസിക്കുന്ന സഹോദരിയെ കാണാന്‍ പുറപ്പെട്ടതായിരുന്നു ആന്ധ്രപ്രദേശില്‍ ഗുണ്ടൂരില്‍ നിന്നുള്ള മനിഷ. ഇവരുടെ മാതാപിതാക്കളും നെയ്‌റോമ്പിലുള്ള മകളുടെ വീട്ടിലായിരുന്നു.

ഗുണ്ടൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും ഡോക്ടര്‍ ബിരുദം നേടി ഉന്നത വിദ്യാഭ്യാസത്തിന് ടെന്നിസ്സില്‍ എത്തി സ്ഥിരതാമസമാക്കിയതായിരുന്നു മനിഷ.
നൈറോബിയില്‍ നിന്നുള്ള ഇന്ത്യന്‍ ഹൈകമ്മീഷ്ണര്‍ റാഹുല്‍ ചമ്പ്ര ഇന്ത്യവിദേശ കാര്യ വകുപ്പുമായി ബന്ധപ്പെട്ട് മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നു.

35 രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ അപകടത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. എട്ടുപേര്‍ യു.എസ്സില്‍ നിന്നും 4 പേര്‍ ഇന്ത്യയില്‍ നിന്നും ഉള്ളവരാണ്.
മനിഷയുടെ മരണം സഹപ്രവര്‍ത്തകരേയും, രോഗികളേയും ദുഃഖത്തിലാഴ്ത്തിയതായി ടെന്നിസ്സി യൂണിവേഴ്‌സിറ്റിയുടെ പത്രകുറിപ്പില്‍ പറയുന്നു.

ഏത്യോപ്യന്‍ വിമാനാപകടത്തില്‍ മരിച്ചവരില്‍ ടെന്നിസ്സിയില്‍ നിന്നുള്ള ഇന്ത്യന്‍ വനിതാ ഡോക്ടര്‍ മനിഷയുംഏത്യോപ്യന്‍ വിമാനാപകടത്തില്‍ മരിച്ചവരില്‍ ടെന്നിസ്സിയില്‍ നിന്നുള്ള ഇന്ത്യന്‍ വനിതാ ഡോക്ടര്‍ മനിഷയുംഏത്യോപ്യന്‍ വിമാനാപകടത്തില്‍ മരിച്ചവരില്‍ ടെന്നിസ്സിയില്‍ നിന്നുള്ള ഇന്ത്യന്‍ വനിതാ ഡോക്ടര്‍ മനിഷയും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക