Image

യുട്യൂബ്‌ വീഡിയോയുടെ സഹായത്തോടെ വീട്ടില്‍ പ്രസവം; അമ്മയും കുഞ്ഞും മരിച്ചു

Published on 12 March, 2019
യുട്യൂബ്‌ വീഡിയോയുടെ സഹായത്തോടെ വീട്ടില്‍ പ്രസവം; അമ്മയും കുഞ്ഞും മരിച്ചു
ലഖ്‌നൗ: യുട്യൂബ്‌ വീഡിയോയുടെ സഹായത്തോടെ ആശുപത്രിയില്‍ പോകാതെ വീട്ടില്‍ പ്രസവിച്ച അവിവാഹിതയായ 26കാരിയും കുഞ്ഞും മരിച്ചു. ലഖ്‌നൗവിലെ ബിലാദ്‌പുറിലാണ്‌ സംഭവം.
യുട്യൂബ്‌ വീഡിയോയുടെ സഹായത്തോടെ വീട്ടില്‍ പ്രസവം; അമ്മയും കുഞ്ഞും മരിച്ചു
അവിവാഹിതയായ താന്‍ ഒരു കുഞ്ഞിന്റെ അമ്മയാകുമ്‌ബോള്‍ സമൂഹത്തില്‍ നിന്നുണ്ടാകുന്ന പ്രശ്‌നങ്ങളെ ഭയന്നാണ്‌ യുവതി വീട്ടില്‍ വെച്ച്‌ ഒരു യുട്യൂബ്‌ വീഡിയോയുടെ സഹായത്തോടെ പ്രസവിക്കാന്‍ തീരുമാനിച്ചതെന്ന്‌ കന്റോണ്‍മെന്റ്‌ പൊലീസ്‌ സ്‌റ്റേഷനിലെ ഓഫീസര്‍ രവി റായ്‌ പറയുന്നു.

അയല്‍വാസി വന്ന്‌ യുവതിയുടെ വീട്‌ തുറന്നപ്പോഴാണ്‌ ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്‌. ഉടന്‍ ഇയാള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
മുറിയില്‍ നിന്ന്‌ യുവതിയുടെ ഫോണും കത്രികയും ബ്ലൈഡും നൂലും പൊലീസിന്‌ ലഭിച്ചു. നാല്‌ ദിവസം മുമ്‌ബാണ്‌ യുവതി ഈ വീട്‌ വാടകയ്‌ക്ക്‌ എടുത്തത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക