Image

യുവാവിനെ മര്‍ദ്ദിച്ച്‌ അവശനാക്കി കടലില്‍ തള്ളാന്‍ ശ്രമിച്ച സുഹൃത്തുക്കള്‍ പിടിയില്‍

Published on 12 March, 2019
യുവാവിനെ മര്‍ദ്ദിച്ച്‌ അവശനാക്കി കടലില്‍ തള്ളാന്‍  ശ്രമിച്ച സുഹൃത്തുക്കള്‍ പിടിയില്‍

കൊല്ലം : യുവാവിനെ മര്‍ദ്ദിച്ച്‌ അവശനാക്കി കടലില്‍ തള്ളാന്‍ ശ്രമിച്ച സുഹൃത്തുക്കള്‍ പൊലീസ്‌ പിടിയിലായി. കൊല്ലം ബീച്ചിലിരുന്ന്‌ മദ്യപിച്ച സംഘം കൂട്ടത്തിലൊരാളെ കടലില്‍ തള്ളാന്‍ ശ്രമിച്ചു. പ്രഭാതസവാരിക്കാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന്‌ സ്ഥലത്തെത്തിയ ഈസ്റ്റ്‌ പോലീസ്‌ മൂന്നുപേരെയും കസ്റ്റഡിയിലെടുത്തു.

ഉളിയക്കോവില്‍ സ്വദേശികളായ മൂന്നു സുഹൃത്തുകള്‍ ഞായറാഴ്‌ച രാത്രിമുതല്‍ ബീച്ചിന്റെ ഒരു കോണിലിരുന്ന്‌ മദ്യപിക്കുകയായിരുന്നു. തിങ്കളാഴ്‌ച പുലര്‍ച്ചെ അഞ്ചുമണിയോടെ ഇവര്‍ പരസ്‌പരം ഏറ്റുമുട്ടി. രണ്ടുപേര്‍ ചേര്‍ന്ന്‌ മൂന്നാമത്തെയാളെ ക്രൂരമായി മര്‍ദ്ദിച്ചശേഷം കൈകള്‍ കൂട്ടിക്കെട്ടി തിരയില്‍ തള്ളാന്‍ ശ്രമിച്ചതോടെ പ്രഭാതസവാരിക്കാര്‍ ഇടപെടുകയായിരുന്നു.

കാറിലാണ്‌ മൂന്നംഗ സംഘം ബീച്ചിലെത്തിയത്‌. കാറിന്റെ താക്കോല്‍ ഇടയ്‌ക്ക്‌ കാണാതായതിനെചൊല്ലിയുണ്ടായ തര്‍ക്കമാണ്‌ ഏറ്റുമുട്ടലില്‍ കലാശിച്ചത്‌. മൂന്നുപേരുടെപേരിലും കേസെടുത്തശേഷം ജാമ്യത്തില്‍ വിട്ടയച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക