Image

സ്വര്‍ണ്ണക്കുഴലുകള്‍ കടത്താന്‍ ശ്രമിച്ച യുവതി പിടിയില്‍

Published on 12 March, 2019
സ്വര്‍ണ്ണക്കുഴലുകള്‍ കടത്താന്‍ ശ്രമിച്ച യുവതി പിടിയില്‍

തിരുവനന്തപുരം: സംസ്ഥാനത്തെ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച്‌ സ്വര്‍ണക്കടത്ത്‌ കൂടുന്നു. സ്വര്‍ണക്കടത്തിന്‌ ഇപ്പോള്‍ സ്‌ത്രീകളും രംഗത്തുണ്ടെന്നുള്ളത്‌ ഞെട്ടിക്കുന്ന വസ്‌തുതയാണ്‌. കഴിഞ്ഞ ദിവസം സ്വര്‍ണം കടത്തില്‍ പിടികൂടിയത്‌ യുവതിയെയാണ്‌.

ശരീരത്തില്‍ ഒളുപ്പിച്ചു കടത്താന്‍ ശ്രമിച്ച അരക്കിലോ സ്വര്‍ണക്കുഴലുകളുമായാണ്‌ വിമാനയാത്രക്കാരിയായ യുവതി കസ്റ്റംസിന്റെ പിടിയിലായത്‌. ഞായറാഴ്‌ച രാത്രി 11.30ന്‌ ക്വാലലംപുരില്‍ നിന്ന്‌ എത്തിയ മലിന്‍ഡോ എയര്‍വേയ്‌സിലെ യാത്രക്കാരിയെയാണ്‌ തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസ്‌ പിടികൂടിയത്‌.

തമിഴ്‌നാട്‌ തൃശിനാപ്പള്ളി സ്വദേശിനി വന്ദന(28)യാണ്‌ പിടിയിലായത്‌. യുവതിയില്‍ നിന്ന്‌ 17 ലക്ഷം വിലയുള്ള 100 ഗ്രാം വീതം തൂക്കം വരുന്ന അഞ്ചു സ്വര്‍ണക്കുഴലുകളും മാലയുടെ ലോക്കറ്റില്‍ ഒട്ടിച്ച നിലയില്‍ രണ്ട്‌ ലോക്കറ്റുകളുമാണ്‌ പിടിച്ചെടുത്തത്‌.
യുവതി ആഴ്‌ചയില്‍ രണ്ട്‌ തവണ മലേഷ്യയില്‍ പോയിവരുന്നത്‌ പാസ്‌പോര്‍ട്ട്‌ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന്‌ ചെയ്‌തപ്പോള്‍ ഇവര്‍ ആദ്യം നിഷേധിക്കുകയായിരുന്നു.

താനൊരു വസ്‌ത്ര വ്യാപാരിയാണെന്നും അവിടെ നിന്നു വസ്‌ത്രം വാങ്ങാനാണ്‌ ഇടയ്‌ക്കിടെ മലേഷ്യയില്‍ പോയി വരുന്നതെന്ന്‌ അവര്‍ പറഞ്ഞു. തുടര്‍ന്ന വനിതാ പോലീസെത്തി യുവതിയെ ചോദ്യം ചെയ്‌തപ്പോഴാണ്‌ സ്വര്‍ണ്ണം ഒളിപ്പിച്ചിട്ടുണ്ടെന്നു വെളിപ്പെടുത്തി.

പിന്നീട്‌ മജിസ്‌ട്രേറ്റിന്റെ അനുമതി വാങ്ങിയ ശേഷം വനിതയെ ചാക്കയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഇവിടെ നിന്ന്‌ യുവതി രക്ഷപ്പെടാന്‍ ശ്രമം നടത്തിയെന്ന്‌ കസ്റ്റംസ്‌ അധികൃതര്‍ പറഞ്ഞു. റൂമില്‍ നിന്ന്‌ ഇറങ്ങിയോടിയ ഇവരെ വീണ്ടും പിടികൂടി ആശുപത്രിയിലെത്തിച്ച്‌ സ്വര്‍ണ്ണം പുറത്തെടുക്കുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക