Image

രാഹുല്‍ ഗാന്ധി കോഴിക്കോട്ടേക്ക്; ഒരു ലക്ഷം പ്രവര്‍ത്തകരെ അണിനിരത്താന്‍ കോണ്‍ഗ്രസ്, ആറ് ജില്ലക്കാര്‍

Published on 12 March, 2019
രാഹുല്‍ ഗാന്ധി കോഴിക്കോട്ടേക്ക്; ഒരു ലക്ഷം പ്രവര്‍ത്തകരെ അണിനിരത്താന്‍ കോണ്‍ഗ്രസ്, ആറ് ജില്ലക്കാര്‍

കോഴിക്കോട്: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തിലേക്ക്. പാര്‍ട്ടിയുടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം നല്‍കാനാണ് രാഹുലിന്റെ വരവ്. പ്രചാരണത്തിന്റെ ആദ്യഘട്ടങ്ങളില്‍ തന്നെ കേരളത്തിലെ പരിപാടികള്‍ രാഹുല്‍ ഗാന്ധി അവസാനിപ്പിക്കുമെന്നാണ് സൂചന. ഉത്തര്‍ പ്രദേശ് ഉള്‍പ്പെടെയുള്ള നിര്‍ണയാകമായ സംസ്ഥാനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുള്ളതിനാലാണിത്.

അടുത്ത വ്യാഴ്ചയാണ് രാഹുല്‍ ഗാന്ധി കേരളത്തിലെത്തുക. ഒട്ടേറെ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. അതേസമയം, അദ്ദേഹത്തിന്റെ വയനാട് സന്ദര്‍ശനത്തിന് വിലക്കേര്‍പ്പെടുത്തി. സുരക്ഷാ കാരണങ്ങളാലാണ് വിലക്കേര്‍പ്പെടുത്തിയതെന്നും മറ്റു പരിപാടികളില്‍ മാറ്റമുണ്ടാകില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു.

കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ബന്ധുക്കളെ രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കും. കണ്ണൂരില്‍ കൊല്ലപ്പെട്ട ഷുഹൈബ്, കാസര്‍ഗോട്ട് പെരിയയില്‍ കൊല്ലപ്പെട്ട ശരത് ലാല്‍, കൃപേഷ് എന്നിവരുടെ ബന്ധുക്കളെയാണ് രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കുക.വൈകീട്ട് കോഴിക്കോട് കടപ്പുറത്ത് കൂറ്റന്‍ പരിപാടിയാണ് കോണ്‍ഗ്രസ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഒരു ലക്ഷം പ്രവര്‍ത്തകരെ അണിനിരത്തുമെന്നാണ് നേതാക്കള്‍ പറയുന്നത്. ആറ് ജില്ലകളില്‍ നിന്നുള്ളവരുടെ സാന്നിധ്യം പരിപാടിയില്‍ ഉറപ്പാക്കും.അതേസമയം, പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികന്‍ വസന്തകുമാറിന്റെ വയനാട്ടിലെ വീട് സന്ദര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് അനുമതി നല്‍കിയില്ല. മാവോവാദി ഭീഷണി നിലനില്‍ക്കുന്നതിനാലാണിത്. സുരക്ഷ കണക്കിലെടുത്താണ് എസ്പിജി ഉദ്യോഗസ്ഥരുടെ തീരുമാനം.രാഹുലിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി എസ്പിജി പ്രത്യേക യോഗം ചേര്‍ന്നു. സുരക്ഷാ സ്ഥിതിഗതികള്‍ വിലയിരുത്തി. അടുത്തിടെ മാവോവാദികളും പോലീസും ഏറ്റുമുട്ടലില്‍ ജലീല്‍ എന്നയാള്‍ കൊല്ലപ്പെട്ടിരുന്നു. മാവോവാദികള്‍ ഇതിന് പ്രതികാരം ചെയ്യാനുള്ള സാധ്യത കണക്കിലെടുത്താണ് രാഹുലിന്റെ സന്ദര്‍ശനം വിലക്കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക