Image

രാഹുല്‍ഗാന്ധിക്ക് വസന്തകുമാറിന്റെ വീട് സന്ദര്‍ശിക്കാന്‍ അനുമതിയില്ല

Published on 12 March, 2019
രാഹുല്‍ഗാന്ധിക്ക് വസന്തകുമാറിന്റെ വീട് സന്ദര്‍ശിക്കാന്‍ അനുമതിയില്ല

തിരുവനന്തപുരം: യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് കേരളത്തിലെത്തുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് പുല്‍വാമ ആക്രമണത്തില്‍ വീരമൃത്യു വരിച്ച വസന്തകുമാറിന്റെ വീട് സന്ദര്‍ശിക്കുന്നതിന് അനുമതിയില്ല.

മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്നതിനാലാണ് രാഹുല്‍ഗാന്ധിയുടെ വയനാട് സന്ദര്‍ശനം വിലക്കിയത്. സുരക്ഷാ ഏജന്‍സികളുടെ മുന്നറിയിപ്പ് പ്രകാരമാണ് നടപടി.വൈത്തിരിയിലെ റിസോര്‍ട്ടില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ മാവോവാദി കൊല്ലപ്പെട്ടതിന് തിരിച്ചടിയുണ്ടാകാന്‍ ഇടയുണ്ടെന്ന മുന്നറിയിപ്പ് നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് രാഹുല്‍ഗാന്ധിയുടെ വയനാട് സന്ദര്‍ശനം റദ്ദാക്കിയത്.

കേരള സന്ദര്‍ഷശനത്തിനൊപ്പം വയനാട്ടില്‍ വീരമൃത്യുവരിച്ച വസന്തകുമാറിന്റെയും, പെരിയയില്‍ ഇരട്ടക്കൊലപാതകത്തിനിരയായ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരുടേയും വീടുകളില്‍ സന്ദര്‍ശനം, കോഴിക്കോട് കടപ്പുറത്ത് റാലി എന്നിവയായിരുന്നു രാഹുലിന്റെ പരിപാടികള്‍ ഇതില്‍ വയനാട് യാത്ര മാത്രമാണ് റദ്ദാക്കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക