Image

കൂത്താട്ടുകുളം നഗരസഭ: റോയി എബ്രഹാം ചെയര്‍മാന്‍, വിജയ ശിവന്‍ വൈസ‌് ചെയര്‍പേഴ‌്സണ്‍

Published on 12 March, 2019
കൂത്താട്ടുകുളം നഗരസഭ: റോയി എബ്രഹാം ചെയര്‍മാന്‍, വിജയ ശിവന്‍ വൈസ‌് ചെയര്‍പേഴ‌്സണ്‍

കൊച്ചി> കൂത്താട്ടുകുളം നഗരസഭ വൈസ‌് ചെയര്‍പേഴ‌്സണായി എല്‍ഡിഎഫ‌ിന്റെ വിജയ ശിവന്‍ തെരഞ്ഞെടുക്കപ്പെട്ടു. ആകെ 24 അംഗങ്ങളുള്ള കൗണ്‍സിലില്‍ വിജയ ശിവന‌് 12 വോട്ടും യുഡിഎഫിന‌ായി മത്സരിച്ച മുന്‍ ചെയര്‍പേഴ‌്സണ്‍ ഓമനാ ബേബിക്ക‌് 11 വോട്ട‌ും ലഭിച്ചു.

25 അംഗ കൗണ്‍സിലിലെ ഒരംഗത്തെ ഇരട്ടപ്പദവി വഹിക്കുന്നതിനെത്തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യ ആയി പ്രഖ്യാപിച്ചു. ഇതോടെ അംഗബലം 24 ആയി ചുരുങ്ങി. ചെയര്‍മാന്റെ താല്‍കാലിക ചുമതല വഹിച്ചുകൊണ്ടിരുന്ന യുഡിഎഫ് അംഗമായ പി വി ബേബി വോട്ടെടുപ്പില്‍ അനാരോഗ്യംമൂലം പങ്കെടുത്തില്ല.

2015ല്‍ രൂപീകൃതമായ കൂത്താട്ടുകുളം മുനിസിപ്പാലിറ്റിയില്‍ ആദ്യമായാണ്‌ എല്‍ഡിഎഫ് ഭരണമേല്‍ക്കുന്നത്. നേരത്തെ നഗരസഭ ചെയര്‍മാനായി സ്വതന്ത്രനായി മത്സരിച്ച‌ റോയി എബ്രഹാം എല്‍ഡിഎഫ‌് പിന്തുണയോടെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. റോയി എബ്രഹാമിന‌് 12 വോട്ടും യുഡിഎഫിന‌ായി മത്സരിച്ച മുന്‍ ചെയര്‍മാന്‍ കൂടിയായ പി സി ജോസിന‌് 11 വോട്ട‌ും ലഭിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക