Image

എല്‍ഡിഎഫ് നേരത്തെ സ്ഥാനാര്‍ഥികളെ നിശ്ചയിച്ച്‌ നേരത്തെ തോല്‍ക്കും; പരിഹസിച്ച്‌ ചെന്നിത്തല

Published on 12 March, 2019
എല്‍ഡിഎഫ് നേരത്തെ സ്ഥാനാര്‍ഥികളെ നിശ്ചയിച്ച്‌ നേരത്തെ തോല്‍ക്കും; പരിഹസിച്ച്‌ ചെന്നിത്തല

തിരുവനന്തപുരം: സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ഇടതുപക്ഷത്തെ പരിഹസിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. എല്‍ഡിഎഫ് നേരത്തെ സ്ഥാനാര്‍ഥികളെ നിശ്ചയിക്കുകയും നേരത്തെ തന്നെ തോല്‍ക്കുകയും ചെയ്യുമെന്നാണ് ചെന്നിത്തല പരിഹസിച്ചത്.

എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥികള്‍ ശക്തരാണെന്ന കാര്യത്തില്‍ കോണ്‍ഗ്രസിനോ യുഡിഎഫിനോ അഭിപ്രായമില്ലെന്നും അവരെല്ലാം ദുര്‍ബലരാണെന്നും ചെന്നിത്തല പറഞ്ഞു. 20 മണ്ഡലത്തിലും യുഡിഎഫ് വിജയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതില്‍ കോണ്‍ഗ്രസില്‍ തര്‍ക്കമില്ല. സ്ഥാനാര്‍ഥി നിര്‍ണയം വൈകിയെന്നു കരുതുന്നുമില്ല. കോണ്‍ഗ്രസ് അധ്യക്ഷന്‍ രണ്ടു ദിവസം ഡല്‍ഹിയില്‍ ഇല്ലാത്തതിനാലാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നത്. പതിനഞ്ചിന് വൈകിട്ടു തന്നെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാവുമെന്നാണ് കരുതുന്നത്, ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക