Image

വീരജവാന്മാര്‍ക്ക് സ്മരണാഞ്ജലിയുമായി സാധക മ്യൂസിക് അക്കാദമി

ജിനേഷ് തമ്പി Published on 12 March, 2019
വീരജവാന്മാര്‍ക്ക് സ്മരണാഞ്ജലിയുമായി സാധക മ്യൂസിക് അക്കാദമി
ന്യൂജേഴ്സി : പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃതു വരിച്ച ഭാരതത്തിന്റെ ധീര സൈനീകര്‍ക്കു സ്മരണാഞ്ജലിയുമായി സാധക മ്യൂസിക് അക്കാദമി . മാര്‍ച്ച് 16 വൈകിട്ട് 6 മണിക്ക് ന്യൂജേഴ്സിയിലെ എഡിസണ്‍ ഹോട്ടലിലാണ് (E ഹോട്ടല്‍)
പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത് . സാധക മ്യൂസിക് അക്കാദമിയുടെ സംഗീത വിദ്യാര്‍ത്ഥികള്‍ ഒരുക്കുന്ന ദേശഭക്തി ഗാനാഞ്ജലിയാണ് പരിപാടിയുടെ പ്രധാന ആകര്‍ഷണം .

ശ്രീ ദേവദാസന്‍ നായര്‍ (Consul , Community Affairs , Consulate General of India , New york ) ആണ് മുഖ്യാഥിതി.

ന്യൂയോര്‍ക് ആസ്ഥാനമായി ട്രൈസ്റ്റേറ്റ് മേഖലയില്‍ ശുദ്ധ സംഗീതത്തെയും, ലളിത സംഗീതത്തെയും പ്രോത്സാഹിപ്പിക്കുകയും, പ്രചരിപ്പിക്കുകയും ചെയ്തു കൊണ്ട് വിജയകരമായി പ്രവര്‍ത്തിച്ചു വരികയാണ് 'സാധക സ്‌കൂള്‍ ഓഫ് മ്യൂസിക്' അക്കാദമി

മാതൃരാജ്യസ്‌നേഹികളായ എല്ലാ ആളുകളെയും ഈ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സാധക മ്യൂസിക് അക്കാദമിയുടെ ഡയറക്ടര്‍ ശ്രീ സാധക അലക്‌സാണ്ടര്‍ അറിയിച്ചു

കൂടുതല്‍ വിവരങ്ങള്‍ക്ക് 267 -632 -1557 നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്
വീരജവാന്മാര്‍ക്ക് സ്മരണാഞ്ജലിയുമായി സാധക മ്യൂസിക് അക്കാദമി
വീരജവാന്മാര്‍ക്ക് സ്മരണാഞ്ജലിയുമായി സാധക മ്യൂസിക് അക്കാദമി
വീരജവാന്മാര്‍ക്ക് സ്മരണാഞ്ജലിയുമായി സാധക മ്യൂസിക് അക്കാദമി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക