Image

ബി.ജെ.പിയ്‌ക്കെതിരെ വീണ്ടും ശിവസേന

Published on 12 March, 2019
ബി.ജെ.പിയ്‌ക്കെതിരെ വീണ്ടും ശിവസേന

മഹാരാഷ്ട്രയില്‍ സഖ്യത്തിലായി ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ തിയതിയും പ്രഖ്യാപിച്ചു, എന്നിട്ടും ബിജെപിക്കെതിരെ ശീതയുദ്ധം നടത്തുകയാണ്‌ ശിവസേന.

മോദി അധികാരത്തിലെത്തിയതു മുതല്‍ ബിജെപിക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്ന ശിവസേന പുതിയ വെല്ലുവിളിയുമായി എത്തിയിരിക്കുകയാണ്‌. 2014ല്‍ നല്‍കിയ വാഗ്‌ദാനങ്ങളെ സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക്‌ മറുപടി പറയാന്‍ തയ്യാറായിരുന്നോളൂ എന്നാണ്‌ ശിവസേന ബിജെപിക്ക്‌ നല്‍കിയ മുന്നറിയിപ്പ്‌.

പാര്‍ട്ടി മുഖപത്രമായ സാമ്‌നയുടെ മുഖപ്രസംഗത്തിലാണ്‌ എന്‍ഡിഎ സഖ്യ കക്ഷിയായ ശിവസേന മുന്നറിയിപ്പ്‌ നല്‍കുന്നത്‌. കശ്‌മീര്‍ താഴ്‌വര, രാമക്ഷേത്ര നിര്‍മ്മാണം തുടങ്ങിയ വാഗ്‌ദാനങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നു വരും.

2019 ആയിട്ടും ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാതിരിക്കുകയാണ്‌. ജനങ്ങളെ അധികകാലം വിഡ്‌ഢികളാക്കാന്‍ സാധിക്കില്ലെന്നാണ്‌ ചരിത്രം പറയുന്നതെന്ന്‌ സാമ്‌ന ചൂണ്ടിക്കാട്ടുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക