Image

വാഗ്‌ദാനം ചെയ്‌ത 15 ലക്ഷം എവിടെയെന്നു നിങ്ങള്‍ ചോദിക്കമെന്ന്‌ പ്രിയങ്ക ഗാന്ധി

Published on 12 March, 2019
വാഗ്‌ദാനം ചെയ്‌ത 15 ലക്ഷം എവിടെയെന്നു നിങ്ങള്‍ ചോദിക്കമെന്ന്‌   പ്രിയങ്ക ഗാന്ധി
അഹമ്മദാബാദ്‌: വലിയ വാഗ്‌ദാനങ്ങള്‍ നല്‍കി അധികാരത്തിലേറിയവരോട്‌ വോട്ടര്‍മാര്‍ ചോദ്യങ്ങളുന്നയിക്കണമെന്ന്‌ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി.

വാഗ്‌ദാനം ചെയ്‌ത ജോലി എവിടെയെന്നും നല്‍കാമെന്നു പറഞ്ഞ 15 ലക്ഷം എവിടെയെന്നും നിങ്ങള്‍ ചോദിക്കണമെന്നും പ്രിയങ്ക പറഞ്ഞു.

എവിടെ നോക്കിയാലും ചിലര്‍ വെറുപ്പ്‌ പ്രചരിപ്പിക്കുന്നു. ഓരോ പൗരനും ജാഗരൂകരായിരിക്കണം. ഈ തിരഞ്ഞെടുപ്പില്‍ നിങ്ങള്‍ എന്താണ്‌ തെരഞ്ഞെടുക്കുന്നതെന്ന്‌ ചിന്തിക്കണം. നിങ്ങള്‍ തെരഞ്ഞെടുക്കുന്നത്‌ സ്വന്തം ഭാവിയെത്തന്നെയാണ്‌. അനാവശ്യമായ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടരുത്‌.

എങ്ങനെ യുവാക്കള്‍ക്ക്‌ കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭിക്കും, എങ്ങനെ സ്‌ത്രീസുരക്ഷ ഉറപ്പു വരുത്താം, കര്‍ഷകര്‍ക്കായി എന്തു ചെയ്യാനാകും തുടങ്ങിയ വിഷയങ്ങളാകണം തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തേണ്ടതെന്നും അതാണ്‌ ശരിയായ രാജ്യസ്‌നേഹമെന്നും ഗുജറാത്തിലെ പൊതുയോഗത്തില്‍ പ്രിയങ്ക ഗാന്ധി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക