Image

ബിജെപി സ്ഥാനാര്‍ഥികള്‍ ശനിയാഴ്ച രംഗത്തിറങ്ങും

കല Published on 12 March, 2019
ബിജെപി സ്ഥാനാര്‍ഥികള്‍ ശനിയാഴ്ച രംഗത്തിറങ്ങും

കാര്യം വലിയ സീറ്റ് പ്രതീക്ഷയൊന്നുമില്ലെങ്കിലും എല്‍ഡിഎഫ് യുഡിഎഫ് മുന്നണികളേക്കാള്‍ സങ്കീര്‍ണ്ണമാണ് ഇപ്പോള്‍ ബിജെപിയിലെ സീറ്റ് ചര്‍ച്ച. ആര്‍എസ്എസും ബിജെപിയും മാറിമാറിയും പിന്നെ സംയക്തുമായും ശേഷം അമിത്ഷായുമെല്ലാം ചര്‍ച്ച ചെയ്താണ് സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിലേക്ക് ബിജെപി അടുത്തുകൊണ്ടിരിക്കുന്നത്. 
കുമ്മനം രാജശേഖരന്‍ തിരുവനന്തപുരത്ത് മത്സരിക്കുന്ന കാര്യത്തില്‍ ഏതാണ്ട് അന്തിമ തീരുമാനമായിട്ടുണ്ട്. പത്തനംതിട്ടയില്‍ മത്സരിക്കാന്‍ ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനും സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയും തയാറാണ്. ആര്‍ക്ക് നറുക്ക് വീഴുമെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. 
തുഷാര്‍ വെള്ളാപ്പള്ളി തൃശ്ശൂരില്‍ മത്സരിക്കാന്‍ വലിയ സാധ്യത പറയപ്പെടുന്നു. അമിത് ഷായുടെ വ്യക്തമായ നിര്‍ദേശമാണ് ഇതിന് പിന്നില്‍. പാലക്കാട് ശോഭാ സുരേന്ദ്രന്‍ സ്ഥാനാര്‍ഥിയാകും. 
വ്യാഴാഴ്ച അമിത്ഷായുമായി ശ്രീധരന്‍ പിള്ളയും കുമ്മനവും കൂടികാഴ്ച നടത്തും. തുടര്‍ന്ന് ശനിയാഴ്ച സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക