Image

തഴഞ്ഞുവെന്ന് ആക്ഷേപം: ഡിവൈഎഫ്‌ഐയ്ക്ക് അതൃപ്തി

Published on 12 March, 2019
തഴഞ്ഞുവെന്ന് ആക്ഷേപം: ഡിവൈഎഫ്‌ഐയ്ക്ക് അതൃപ്തി

കോഴിക്കോട്: എല്‍.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെല്ലാം എന്നും ചുക്കാന്‍ പിടിച്ചിരുന്നവരായിരുന്നു സി.പി.എമ്മിന്റെ യുവജന പ്രസ്ഥാനമായ ഡി.വൈ.എഫ്.ഐ. അതുകൊണ്ടു തന്നെ തിരഞ്ഞെടുപ്പ് ഏതായാലും ഡി.വൈ.എഫ്.ഐക്ക് കൃത്യമായ പരിഗണനയും അംഗീകാരവും നല്‍കാന്‍ പാര്‍ട്ടി നേതൃത്വം എന്നും ശ്രദ്ധിച്ചിരുന്നു. 

പക്ഷെ ഇത്തവണ ഘടക കക്ഷികള്‍ക്ക് പോലും സീറ്റ് പകുത്ത് നല്‍കാതെ സി.പി.എമ്മും സി.പി.ഐയും സീറ്റ് പങ്കിട്ടെടുത്ത് അവസാന തീരുമാനം വന്നതോടെ ഡി.വൈ.എഫ്.ഐ ചിത്രത്തിലില്ലാതെയായി. ഇത് പ്രവര്‍ത്തകര്‍ക്കിടയില്‍ അതൃപ്തിയുണ്ടാക്കിയിട്ടുമുണ്ട്. 

എസ്.എഫ്.ഐ നേതാവിന്  പോലും മത്സരിക്കാന്‍ സീറ്റ് നല്‍കിയപ്പോള്‍ ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റിനും സംസ്ഥാന സെക്രട്ടറിക്കും  മത്സരിക്കാന്‍ സീറ്റ് ലഭിച്ചില്ല. പകരം നിലവിലെ എം.എല്‍.എമാരെ അടക്കം കളത്തിലിറക്കി ഇടതുപക്ഷ ജനാധിപത്യ മുന്നണി തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങി. ഇതോടെ വെന്തുരുകുന്ന ചൂടില്‍ സ്ഥാനാര്‍ഥികള്‍ വോട്ട് ചേദിച്ച് പ്രചാരണത്തിനിറങ്ങുമ്പോള്‍ പലയിടങ്ങളിലും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രചാരണത്തിനിറങ്ങാന്‍ അത്ര ആവേശം കാട്ടുന്നുമില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക