ഇത് കേരളത്തിലോ ഇന്ത്യയിലോ നിന്നും വരുന്ന വാര്‍ത്തയല്ല. അമേരിക്കയില്‍ നടക്കുന്ന സംഭവം. യു എസ് ജസ്റ്റിസ് ഡിപ്പാര്റ്റ്മെന്റ്റ് നിരവധി സമ്പന്നരെ, സ്ഥാപനങ്ങളെ വിദ്യാഭ്യാസ കച്ചവടത്തില്‍ ഉള്‍പ്പെട്ടു തെറ്റുകാര്‍, ശിഷാര്ഹര് എന്ന് വെളിപ്പെടുത്തിയിരിക്കുന്നു.
ഒട്ടനവധി, ഈ കച്ചവടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത് ഹോളിവുഡ് കലാകാരന്മാര്. ഇവര്‍ പുറമെ അസമത്വം, വംശീയ വിവേചനം എന്നെല്ലാം പൊതുനിരത്തില്‍ വിളിച്ചുകൂവും എന്നാല്‍ സ്വന്തം വീട്ടിലോ പഠിക്കുവാന്‍ കഴിവില്ലാത്ത മക്കളെ, പണം മുടക്കി യൂണിവേഴ്സിറ്റികളുടെ പ്രവേശന കവാടത്തിന്റ്റെ മുന്‍നിരയില്‍ എത്തിക്കുന്നു.
ഇതും മറ്റൊരു അഴിമതി, അതിര്‍ത്തിയില്‍ നടക്കുന്ന മനുഷ്യ കച്ചവടം പോലെ ഇവിടെ പണക്കാര് വിദ്യാഭ്യാസ കായോടികള്ക്ക് പണം നല്കുന്നു. ഇവരെല്ലാം കുഞ്ഞുങ്ങള്‍ വളരുന്ന സമയം കാശുണ്ടാക്കുന്ന ഓട്ടത്തിലാണല്ലോ. മക്കളെ വളര്‍ത്തുന്നത് ആയമാര്‍. മക്കള്‍ക്ക് ആവശ്യമുള്ളതെല്ലാം അഞ്ചു നക്ഷത്ര രീതില്‍ മുന്നില്‍ എത്തുന്നുണ്ടല്ലോ. ഒരുവിധം തട്ടിയും മുട്ടിയും കോളേജു വരെ എത്തും. വെള്ളക്കാരനായതിനാല്‍ ന്യൂനപക്ഷം കളിച്ചു കോളേജില്‍ കയറുവാന്‍ പറ്റില്ല. നിയമാനുസ്രണം കയറുന്നതിന് മാര്‍ക്കുമില്ല. മറ്റുള്ളവരുടെ മുന്നില്‍ മക്കള്‍ കേമന്മാര് എന്നു പറയണമല്ലോ.
ഇവിടാണ് കയോടികളുടെ ആവശ്യം വരുന്നത് . ഇവര്‍ക്ക് ലക്ഷക്കണക്കിന് ഡോളര്‍ നല്കിയാല് ഇവര്‍ ഇല്ലാത്ത മാര്‍ക്കുകള്‍ ഉണ്ടാക്കും. പ്രവേശനത്തിന് എടുക്കേണ്ട പരീക്ഷകള്‍ മാറ്റാരെക്കൊണ്ടെങ്കിലും എടുപ്പിച്ചു മുന്നില്‍ എത്തിക്കും. അതുമല്ലെങ്കില്‍ കോളേജ് സ്പോര്്ഡ സ് പരിശീലകര്‍ക്ക് പണം നല്കി അവരുടെ ക്വാട്ടയില്‍ ചേര്‍ക്കും.
ഇവിടെ പലരും ഐ. ആര്. എസ്. നെയും കളിപ്പിച്ചിട്ടുണ്ട് എന്നാണ് വാര്‍ത്ത. ഈ കച്ചവടങ്ങള്‍ക്ക് ഇടനില നില്ക്കുന്നവര് ഈ വമ്പന്മാര്ക്ക്, തങ്ങള്‍ മുടക്കുന്ന പണം യൂണിവേഴ്സിറ്റികള്‍ക്കു നല്കുന്ന സംഭാവനയായി എഴുതിതള്ളാം എന്നും പറഞ്ഞു വിശ്വസിപ്പിച്ചു പലരും ആ വഴി സ്വീകരിച്ചു അക്കിടിയിലായി .
പലേ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇവിടെ ഉത്തരം പറയേണ്ടിവരും. എത്രയോ പാവങ്ങളുടെ വിദ്യാഭ്യാസ അവസരങ്ങള്‍ ഈ കള്ളക്കളികള്‍ ഇല്ലാതാക്കി? ഈ രീതികളില്‍ ഡിഗ്രികള്‍ സമ്പാദിച്ചു എത്രപേര്‍ ഇന്ന് നമ്മുടെ മുന്നില്‍ വിലസുന്നു?
ഇതുപോലുള്ള അഴിമതികളാണ് പണം മുടക്കി അന്വേഷണം നടത്തേണ്ടതാണ് അല്ലാതെ അക്കരപ്പച്ച എന്നരീതിയില്‍ രാഷ്ട്രീയക്കാരുടെ സമ്മര്‍ദ്ദത്തില്‍ വ്യക്തി വൈരാഗ്യം തീര്ക്കുന്നതിനാകരുത് നിയമം ഉപയോഗിക്കേണ്ടത്.