Image

സൈക്കിളിങ് വേള്‍ഡ് ചാമ്പ്യന്റെ തലച്ചോറ് ഗവേഷണത്തിന് വിട്ടുകൊടുത്തു

പി.പി. ചെറിയാന്‍ Published on 13 March, 2019
സൈക്കിളിങ്  വേള്‍ഡ് ചാമ്പ്യന്റെ തലച്ചോറ് ഗവേഷണത്തിന് വിട്ടുകൊടുത്തു
മാര്‍ച്ച് 8 വെള്ളിയാഴ്ച സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ഡോം റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കമ്പ്യൂട്ടേഷ്ണല്‍ മാത്തമാറ്റിക്‌സ് ബിരുദ വിദ്യാര്‍ത്ഥിയും സൈക്കിളിങ്ങില്‍ വേള്‍ഡ് ചാമ്പ്യനും, യു.എസ് ഒളിമ്പിക്‌സ് സില്‍വര്‍ മെഡല്‍ ടീമില്‍ ്അംഗവുമായിരുന്ന കെല്ലി കാറ്റ്‌ലിനിന്റെ ബ്രെയ്ന്‍(തലച്ചോറ്) വെറ്റ്‌റല്‍സ് അഫയേഴ്‌സ്  ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ക്ക് ഗവേഷണത്തിനായി നല്‍കിയതായി ഫൗണ്ടേഷന്‍ ബ്രെയ്ന്‍ ബാക്ക് അധികൃതര്‍ വെളിപ്പെടുത്തി.

അടുത്തിടെ ഉണ്ടായ അപകടത്തെ തുടര്‍ന്ന് തലക്കേറ്റ പരിക്ക് തലച്ചേറിനെ എപ്രകാരമാണ് ബാധിച്ചതെന്ന് കണ്ടെത്തുവാന്‍ സഹായിക്കുന്നതിനാണ് വിട്ടുകൊടുക്കുന്നതെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.

അപകടത്തിനുശേഷം കെല്ലിയില്‍ ആത്മഹത്യ പ്രവണത വര്‍ദ്ധിച്ചു വന്നിരുന്നുവെന്നും കഴിഞ്ഞ ജനുവരിയില്‍ ടോക്‌സില്‍ ഗ്യാസ് ശ്വസിച്ചു ശ്രമം നടത്തിയിരുന്നുവെന്നും കുടുംബാംഗങ്ങള്‍ വെളിപ്പെടുത്തി. കെറ്റ്‌ലിയുടെ മരണം ആത്മഹത്യയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

സൈക്കിളിങ്  വേള്‍ഡ് ചാമ്പ്യന്റെ തലച്ചോറ് ഗവേഷണത്തിന് വിട്ടുകൊടുത്തു
സൈക്കിളിങ്  വേള്‍ഡ് ചാമ്പ്യന്റെ തലച്ചോറ് ഗവേഷണത്തിന് വിട്ടുകൊടുത്തു
സൈക്കിളിങ്  വേള്‍ഡ് ചാമ്പ്യന്റെ തലച്ചോറ് ഗവേഷണത്തിന് വിട്ടുകൊടുത്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക