Image

ഷാര്‍ജയില്‍ സൗജന്യ ഹോമിയോ പരിശോധന

കെ.ടി അബ്ദുറബ്ബ് Published on 13 March, 2019
ഷാര്‍ജയില്‍ സൗജന്യ   ഹോമിയോ പരിശോധന
ഷാര്‍ജ: അല്‍ ലുലു മെഡിക്കല്‍ സെന്ററില്‍ പുതുതായി തുറന്ന  ഹോമിയോപ്പതി വിഭാഗത്തില്‍  ശനിയാഴ്ച്ച മുതല്‍ പത്തു ദിവസത്തേക്ക് (മാര്‍ച്ച് 16 മുതല്‍ 26 വരെ)  സൗജന്യ പരിശോധനയും രോഗ നിര്‍ണയവും.   

കാലാവസ്ഥ വ്യതിയാനം കാരണം  കുട്ടികളില്‍ സാധാരണയായി കണ്ടു വരുന്ന വിട്ടുമാറാത്ത ജലദോഷം/അലര്‍ജി/ആസ്ത്മ,ത്വക്‌രോഗങ്ങള്‍  തുടങ്ങിയവക്ക് ഹോമിയോപ്പതിയില്‍ ഫലപ്രദമായ ചികില്‍സയുണ്ട് . പുറമെ    പ്രവാസികളില്‍ കൂടുതലായി കണ്ടുവരുന്ന  ഡിപ്രെഷന്‍, പൈല്‍സ്. തൈറോയ്ഡ്, ജീവിതശൈലി രോഗങ്ങള്‍ എന്നിവയ്ക്കുള്ള പ്രതിവിധിയും     നിര്‍ദ്ദേശങ്ങളും  സൗജന്യ പരിശോധനയും നല്‍കുമെന്നും   ഹോമിയോപ്പതി  വിഭാഗം   തലവന്‍    ഡോ :സൈനുല്‍ ആബിദ്  പറഞ്ഞു.
താല്പര്യമുള്ളവര്‍ക്ക്  065646252 എന്ന നമ്പറില്‍ വിളിച്ചു രജിസ്റ്റര്‍ ചെയ്യാം. lulumedicalcenter@gmail.com എന്ന ഇമെയില്‍ വഴിയും ബന്ധപ്പെടാം.
'കഴിയുന്നത്ര പേര്‍ക്ക്   ഇതിന്റെ ഗുണം ലഭ്യമാക്കാനാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന്  അല്‍ ലുലു   മെഡിക്കല്‍ സെന്റര് ഡയറക്ടര്‍ ഡോക്ടര്‍ സറീന മൂര്‍ക്കന്‍ പറഞ്ഞു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക