Image

സാറെന്നല്ല, രാഹുലെന്ന്‌ വിളിക്കൂ...' വിദ്യാര്‍ഥികളോട്‌ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍: ആര്‍പ്പുവിളിച്ച്‌ വിദ്യാര്‍ഥികള്‍

Published on 13 March, 2019
സാറെന്നല്ല, രാഹുലെന്ന്‌ വിളിക്കൂ...' വിദ്യാര്‍ഥികളോട്‌ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍: ആര്‍പ്പുവിളിച്ച്‌ വിദ്യാര്‍ഥികള്‍
ചെന്നൈ: ലോക്‌സഭാ തിരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്റെ ഭാഗമായി ചെന്നൈയിലെത്തിയ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഓരോ വാക്കുകളും വിദ്യാര്‍ഥിനികളെ കൈയ്യിലെടുക്കുന്നതായിരുന്നു.

സ്റ്റെല്ലാ മേരിസ്‌ കോളജിലെ 3000 വിദ്യാര്‍ഥിനികളുമായുള്ള സംവാദത്തില്‍ രാഹുല്‍ നല്‍കിയ മറുപടികള്‍ സോഷ്യല്‍ മീഡിയകളില്‍ തരംഗമായി.

തന്നെ സര്‍ എന്ന്‌ വിളിക്കേണ്ടെന്നും രാഹുല്‍ എന്ന്‌ വിളിച്ചാല്‍ മതിയെന്നും, ചോദ്യമുന്നയിക്കാന്‍ തുടങ്ങിയ വിദ്യാര്‍ഥിനിയോട്‌ രാഹുല്‍ പറഞ്ഞത്‌ കരഘോഷത്തോടെയാണ്‌ സദസ്‌ സ്വീകരിച്ചത്‌.

പ്രത്യേകം തയ്യാറാക്കിയ റാപ്പിലൂടെ വിദ്യാര്‍ഥിനികള്‍ക്കിടയില്‍ നടന്നാണ്‌ രാഹുല്‍ ഓരോ ചോദ്യത്തിനും മറുപടി നല്‍കിയത്‌. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാര്‍ലമെന്റില്‍ വച്ച്‌ ആലംഗനം ചെയ്യാനുണ്ടായ കാരണവും രാഹുല്‍ വെളിപ്പെടുത്തി. എല്ലാ മറുപടികളും ആര്‍പ്പുവിളിച്ചും കൈയ്യടിച്ചുമാണ്‌ വിദ്യാര്‍ഥിനികള്‍ വരവേറ്റത്‌.

പ്രയാസമുള്ള ചോദ്യങ്ങള്‍ മാത്രം മതിയെന്ന്‌ രാഹുല്‍ ഗാന്ധി തുടക്കത്തില്‍ തന്നെ പറഞ്ഞതോടെ നിറഞ്ഞ ചിരിയായി സദസില്‍.

ഒരു വിദ്യാര്‍ഥിനി ചോദ്യമുന്നയിക്കാന്‍ എഴുന്നേറ്റു. സര്‍ എന്ന വിളിക്കേണ്ടെന്നും രാഹുല്‍ എന്ന്‌ വിളിച്ചാല്‍ മതിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞപ്പോള്‍ ചിരി കൈയ്യടിയായി മാറി.

ജീന്‍സ്‌ പാന്റും ടീ ഷര്‍ട്ടുമണിഞ്ഞാണ്‌ രാഹുല്‍ ഗാന്ധി പരിപാടിക്കെത്തിയത്‌. സാധാരണ വെളുത്ത കുര്‍ത്ത ധരിക്കുന്നതില്‍ നിന്ന്‌ വ്യത്യസ്‌തനായി രാഹുല്‍ എത്തിയപ്പോള്‍ തന്നെ കൈയ്യടി തുടങ്ങിയിരുന്നു.




 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക